Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാൻ പ്രസിഡൻറായി റഈസി...

ഇറാൻ പ്രസിഡൻറായി റഈസി അധികാരമേറ്റു

text_fields
bookmark_border
ഇറാൻ പ്രസിഡൻറായി റഈസി അധികാരമേറ്റു
cancel

തെഹ്​റാൻ: ഇറാ​െൻറ എട്ടാമത്തെ പ്രസിഡൻറായി ഇബ്രാഹീം റഈസി അധികാരമേറ്റു. യു.എസ്​ ഉപരോധം അവസാനിപ്പിക്കാനും വൻ ശക്​തികളുമായുള്ള 2015ലെ ആണവകരാർ പുനരുജ്ജീവിപ്പിക്കാനും ചർച്ചകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സമ്പദ്​ വ്യവസ്​ഥ പുനരുജ്ജീവിപ്പിക്കുമെന്നും അഴിമതി തുടച്ചുമാറ്റുമെന്നും ജനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും റഈസി ആവർത്തിച്ചു.

ഒമാൻ തീരത്തിനടുത്ത്​ എണ്ണ ടാങ്കർ ആക്രമണത്തിൽ ഇസ്രായേൽ, ബ്രിട്ടൻ, യു.എസ്​ രാജ്യങ്ങൾ ഇറാനെ പ്രതിക്കൂട്ടിൽ നിർത്തിയ സാഹചര്യത്തിലാണ്​ റഈസിയുടെ സ്​ഥാനാരോഹണം.

60കാരനായ റഈസിക്ക്​ ഇറാൻ പരമോന്നത നേതാവ്​ ആയത്തുല്ല ഖാംനഈ സത്യപ്രതിജ്​ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ ഉന്നത ഉദ്യോഗസ്​ഥരും സൈനിക കമാൻഡർമാരും പ​ങ്കെടുത്തു. ജൂൺ 18നു നടന്ന തെരഞ്ഞെടുപ്പിലാണ്​ തീവ്രപക്ഷക്കാരനും ഖാംനഈയുടെ വലംകൈയുമായ റഈസി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്​.

ടാങ്കർ ആക്രമണം: ഇറാനെതിരെ ഇ.യുവും നാറ്റോയും

ബ്രസൽസ്​: അറബിക്കടലിൽ ഇസ്രായേൽ ഉടമസ്​ഥതയിലുള്ള എണ്ണ ടാങ്കർ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇറാനെതിരെ യൂറോപ്യൻ യൂനിയനും നാറ്റോയും രംഗത്ത്​്​.

ആ​ക്രമണത്തെ ശക്​തമായി അപലിച്ച നാറ്റോ വക്​താവ്​ ഡിലൻ വൈറ്റ്​ നാവികർ ​െകാല്ലപ്പെട്ടതിൽ ബ്രിട്ടനും റുമേനിയക്കും അനുശോചനവുമറിയിച്ചു. നാവിക മേഖലയിൽ അസ്​ഥിരത സൃഷ്​ടിക്കാനുള്ള നീക്കം അപലപനീയമാണെന്നും ഇറാൻ അന്താരാഷ്​ട്ര നിയമങ്ങൾ പാലിക്കണമെന്നും വൈറ്റ്​ ആവശ്യപ്പെട്ടു. ആക്രമണത്തെ കുറിച്ച്​ നിഷ്​പക്ഷമായ അന്വേഷണം നടത്തണമെന്ന്​ യൂറോപ്യൻ യൂനിയൻ ആവശ്യപ്പെട്ടു. മേഖലയിൽ സുസ്​ഥിരതക്കും സമാധാനത്തിനും വെല്ലുവിളിയാകുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും ഇ.യു വക്​താവ്​ നബില മസറലി അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iran
News Summary - Raisi takes office as President of Iran
Next Story