Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅക്രമം...

അക്രമം അവസാനിപ്പിക്കണം, ആയുധങ്ങളിലൂടെ സമാധാനം കെട്ടിപ്പടുക്കാനാവില്ല -മാർപ്പാപ്പ

text_fields
bookmark_border
അക്രമം അവസാനിപ്പിക്കണം, ആയുധങ്ങളിലൂടെ സമാധാനം കെട്ടിപ്പടുക്കാനാവില്ല -മാർപ്പാപ്പ
cancel

വത്തിക്കാൻ: ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനെ ആക്രമിച്ചതിന് പിന്നാലെ പശ്ചിമേഷ്യയിൽ ഉടലെടുത്ത യദ്ധാന്തരീക്ഷത്തിൽ പ്രതികരണവുമായി പോപ്പ് ലിയോ. അക്രമ പരമ്പര അവസാനിപ്പിക്കണമെന്നും കടുത്ത ആശങ്കയോടെയാണ് കാര്യങ്ങൾ നിരീക്ഷിക്കുന്നതെന്നും മാർപ്പാപ്പ പറഞ്ഞു. ഞായറാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ തീർത്ഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘പരസ്പര ഭീഷണികളിലൂടെയോ ആയുധങ്ങളിലൂടെയോ സ്ഥിരതയും സമാധാനവും കെട്ടിപ്പടുക്കാനാവില്ല. മറിച്ച് ന്യായയുക്തവും ആത്മാർത്ഥവും ഉത്തരവാദിത്തമുള്ളതുമായ സംഭാഷണത്തിലൂടെ മാത്രമാണ് സമാധാനം കൈവരിക്കുക. അക്രമ പരമ്പര പരിഹരിക്കാനാകാത്ത തലത്തിലേക്ക് മാറും മുമ്പ് അത് തടയാനുള്ള ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ എല്ലാ കക്ഷികളോട് ഞാൻ ഹൃദയംഗമമായി അഭ്യർഥിക്കുന്നു’ - പോപ്പ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranIsraelPope Leo XIVIran Israel Tensions
News Summary - Pope Leo urges end to ‘spiral of violence’ after US-Israeli attack on Iran
Next Story