Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാ​കി​സ്താ​ന്റെ...

പാ​കി​സ്താ​ന്റെ മാ​ധ്യ​സ്ഥ്യ​ശ്ര​മം ത​ള്ളി ഇ​റാ​ൻ

text_fields
bookmark_border
പാ​കി​സ്താ​ന്റെ മാ​ധ്യ​സ്ഥ്യ​ശ്ര​മം ത​ള്ളി ഇ​റാ​ൻ
cancel

തെ​ഹ്‌​റാ​ൻ: യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് യു.​എ​സും ഇ​റാ​നും ത​മ്മി​ൽ നേ​രി​ട്ടു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് നേ​രി​ട്ട് ആ​തി​ഥ്യം​വ​ഹി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന പാ​കി​സ്താ​ൻ നി​ല​പാ​ട് തള്ളി ഇ​റാ​ൻ. യു.​എ​സു​മാ​യി നേ​രി​ട്ട് ച​ർ​ച്ച​ക​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നും മ​ധ്യ​സ്ഥ​രി​ലൂ​ടെ എ​ത്തു​ന്ന​ത് അ​തി​രു​വി​ട്ട​തും അ​ന്യാ​യ​വു​മാ​യ ആ​വ​ശ്യ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും മും​ബൈ​യി​ലെ ഇ​റാ​ന്റെ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ പ​റ​ഞ്ഞു. പാ​കി​സ്താ​ന്റെ ച​ർ​ച്ചാ​വേ​ദി​ക​ൾ അ​വ​രു​ടെ മാ​ത്രം വി​ഷ​യ​മാ​ണെ​ന്നും ഇ​റാ​ൻ അ​വ​യി​ലൊ​ന്നും പ​ങ്കെ​ടു​ത്തി​ട്ടി​ല്ലെ​ന്നും കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

‘‘ഞ​ങ്ങ​ളു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ണ്. പാ​കി​സ്താ​ന്റെ ച​ർ​ച്ചാ​വേ​ദി​ക​ൾ അ​വ​രു​ടേ​ത് മാ​ത്ര​മാ​ണ്. ഞ​ങ്ങ​ൾ പ​ങ്കെ​ടു​ത്തി​ട്ടി​ല്ല. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള പ്രാ​ദേ​ശി​ക അ​ഭ്യ​ർ​ഥ​ന​ക​ൾ സ്വാ​ഗ​താ​ർ​ഹ​മാ​ണ്. എ​ന്നാ​ൽ, ഓ​ർ​ക്ക​ണം ആ​രാ​ണ് ഇ​ത് ആ​രം​ഭി​ച്ച​തെ​ന്ന്’’ -കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. കഴിഞ്ഞയാഴ്ച, യുദ്ധ വിരാമത്തിന് മാ​ധ്യ​സ്ഥ്യം വ​ഹി​ക്കാ​ൻ സന്നദ്ധമാണെന്ന് പാ​കി​സ്താ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഇ​സ്ഹാ​ഖ് ദർ പ്രസ്താവിച്ചിരുന്നു. ട്രംപിന്റെ 15 ഇന നിർദേശങ്ങളെയും ദർ സ്വാഗതം ചെയ്തിരുന്നു. ഇതിനുപിന്നാലെ, സൗ​ദി അ​റേ​ബ്യ, ഈ​ജി​പ്ത്, തു​ർ​ക്കി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​രു​മാ​യി ഇ​സ്‍ലാ​മാ​ബാ​ദി​ൽ ചർച്ചയും നടന്നു.

ഇ​റാ​ൻ സ​ർ​ക്കാ​റി​ലെ മു​തി​ർ​ന്ന മ​ന്ത്രി​മാ​രു​മാ​യി പ​ല​വ​ട്ടം ഫോ​ണി​ൽ താ​നും പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ​ബാ​സ് ശ​രീ​ഫും സം​സാ​രി​ച്ച​താ​യും ദർ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. എന്നാൽ, തുടക്കം മുതലേ ഇതിനോട് അനുകൂലമായ സമീപനമല്ല ഇറാൻ സ്വീകരിച്ചത്. ഞാ​യ​റാ​ഴ്ച ഇ​സ്‍ലാ​മാ​ബാ​ദി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ഇ​റാ​ന്റെ​യോ ഇ​സ്രാ​യേ​ലി​ന്റെ​യോ യു.​എ​സി​ന്റെ​യോ പ്ര​തി​നി​ധി​ക​ൾ ആ​രും പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

സൗ​ദി​-പാ​കി​സ്​​താ​ൻ ച​ർ​ച്ച

റി​യാ​ദ്: പ​ശ്ചി​മേ​ഷ്യ​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന സം​ഘ​ർ​ഷാ​വ​സ്ഥ ല​ഘൂ​ക​രി​ക്കാ​നും മേ​ഖ​ല​യി​ലെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​മാ​യി സൗ​ദി അ​റേ​ബ്യ​യും പാ​കി​സ്​​താ​നും ത​മ്മി​ൽ ഉ​ന്ന​ത​ത​ല ച​ർ​ച്ച ന​ട​ത്തി.

മേ​ഖ​ല​യി​ലെ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്കാ​യി ചേ​ർ​ന്ന പാ​കി​സ്​​താ​ൻ, സൗ​ദി അ​റേ​ബ്യ, തു​ർ​ക്കി, ഈ​ജി​പ്ത് എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​സ്‍ലാ​മാ​ബാ​ദി​ലെ​ത്തി​യ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ​ബാ​സ് ഷെ​രീ​ഫു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​സ്‍ലാ​മാ​ബാ​ദി​ൽ വെ​ച്ച് അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ​ഷാ​ഖ് ദാ​ർ വ്യ​ക്ത​മാ​ക്കി. മ​ധ്യേ​ഷ്യ​യി​ലെ യു​ദ്ധം എ​ത്ര​യും വേ​ഗം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള വ​ഴി​ക​ളെ​ക്കു​റി​ച്ച് സൗ​ദി, പാ​കി​സ്​​താ​ൻ, തു​ർ​ക്കി, ഈ​ജി​പ്ത് രാ​ജ്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranmediationPakistan
News Summary - Iran rejects Pakistan's mediation efforts
Next Story