Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്താൻ കരസേന മേധാവി...

പാകിസ്താൻ കരസേന മേധാവി അസിം മുനീറിന്റെ ഇറാൻ സന്ദർശനം പൂർത്തിയായി

text_fields
bookmark_border
പാകിസ്താൻ കരസേന മേധാവി  അസിം മുനീറിന്റെ ഇറാൻ സന്ദർശനം പൂർത്തിയായി
cancel

തെഹ്റാൻ: പാകിസ്താൻ കരസേന മേധാവി സയ്യിദ് അസിം മുനീർ തന്റെ മൂന്ന് ദിവസത്തെ നിർണായകമായ ഇറാൻ സന്ദർശനം പൂർത്തിയാക്കി. മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾ ലഘൂകരിക്കാനും അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാനും പാകിസ്താൻ നടത്തുന്ന നയതന്ത്ര നീക്കത്തിന്റെ ഭാഗമായിരുന്നു ഈ സന്ദർശനം.

ഇസ്ലാമാബാദിൽ നടന്ന അമേരിക്ക-ഇറാൻ ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞതിനെത്തുടർന്ന് ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വി ഉൾപ്പെടെയുള്ള ഉന്നതതല സംഘത്തോടൊപ്പമാണ് അസിം മുനീർ തെഹ്‌റാനിലെത്തിയത്. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാഫ്, ഇറാൻ സായുധ സേനയുടെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് മേജർ ജനറൽ മുഹമ്മദ് ബാഘേരി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അടുത്ത ആഴ്ചയിൽ യു.എസും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ഉന്നതതല ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ പാകിസ്താൻ ഒരുക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. സംഘർഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യു.എസും ഇറാനും വാരാന്ത്യത്തിൽ പാകിസ്താനിൽ നേരിട്ട് നടത്തിയ ചർച്ചകൾ ഒരു കരാറുമില്ലാതെയാണ് അവസാനിച്ചിരുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി ഏപ്രിൽ 22-ന് അവസാനിക്കാനിരിക്കെയാണ് ഈ നിർണായക സന്ദർശനം നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranPakistan Army chiefpeace talkAsim MunirMiddle East Conflict
News Summary - Pakistan Army Chief Asim Munir concludes his visit to Iran
Next Story