Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനിൽ എണ്ണ പൈപ്​​ലൈൻ...

ഇറാനിൽ എണ്ണ പൈപ്​​ലൈൻ അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറി; മൂന്ന്​ മരണം

text_fields
bookmark_border
Blast
cancel
camera_alt

representational image

തെഹ്​റാൻ: എണ്ണ ​ൈപപ്പ്​ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന്​ തൊഴിലാളികൾ മരിച്ചതായി റിപ്പോർട്ട്​. പെട്രോളിയം മന്ത്രാലയത്തിന്‍റെ ഷാന ഏജൻസിയാണ്​ ഇക്കാര്യം അറിയിച്ചത്​.

ഇലാം പ്രവിശ്യയിലുള്ള നാഷനൽ ഇറാൻ ഓയിൽ കമ്പനിയുടെ സ്​ഥാപനത്തിലാണ്​ അപകടമുണ്ടായത്​. ചെഷ്​മെ ഖോഷിൽ നിന്ന്​ അഹ്​വാസിലേക്കുള്ള 20 ഇഞ്ച്​ പൈപ്​ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ്​ അപകടം​. തീപിടിത്തം നിയന്ത്രണത്തിന്​ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു.

അമേരിക്കയുടെ ഉപരോധം നിലനിൽക്കുന്നതിനാൽ യന്ത്രസാമഗ്രികളുടെ ഇറക്കുമതി ദുഷ്​കരമായതിനാൽ ഇറാനിൽ ഇത്തരത്തിലു​ള്ള അപകടങ്ങൾ പതിവാണ്​. ഇസ്രയേലുമായുള്ള സംഘർഷ സാധ്യതയുള്ളതിനാൽ ചാരസംഘടനയായ ​െമാസാദ്​ അടക്കമുള്ളവരാണ്​ ഈ അപകടങ്ങൾക്ക്​ പിന്നിലെന്ന്​ സംശയിക്കുന്നവരുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranoil pipeline blast
News Summary - oil Pipeline Blast Three Workers Dead In Iran
Next Story