ആരോഗ്യപ്രശ്നങ്ങളില്ല; ഇടതു ഭ്രാന്തൻമാർ നെഗറ്റീവുകൾ മാത്രം ചികയുന്നു; ന്യൂയോർക് ടൈംസിന്റെ റിപ്പോർട്ടർ വൃത്തികെട്ടവൾ-ട്രംപ്
text_fieldsവാഷിങ്ടൺ: താൻ നല്ല ആരോഗ്യവാനാണെന്നും കടുത്ത ഇടതു ഭ്രാന്തൻമാരും മൂന്നാംകിട റിപ്പോർട്ടർമാരും മീഡിയയും തനിക്കെതിരെ നെഗറ്റീവുകൾ മാത്രം ചികഞ്ഞു നടക്കുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന് ക്ഷീണം തുടങ്ങി; ഓഫിസിൽ പ്രായാധിക്യത്തിന്റെ യാഥാർഥ്യം കണ്ടുതുടങ്ങി എന്ന രീതിയിൽ ന്യൂയോർക് ടൈംസിൽ വന്ന വാർത്തയും തുടർന്ന് നിരവധി മാധ്യമങ്ങൾ ട്രംപിന്റെ ആരോഗ്യസ്ഥിതി മോശമെന്ന രീതിയിൽ വാർത്ത കൊടുത്തതുമാണ് അമേരിക്കൻ പ്രസിഡന്റിനെ ചൊടിപ്പിച്ചത്.
അടുത്ത സമയത്ത് നടത്തിയ മെഡിക്കൽ പരിശോധനകളും ഒരു എം.ആർ.ഐ സ്കാനിങ്ങുമാണ് മാധ്യമങ്ങളെ സംശയാലുക്കളാക്കിയത്.
‘അങ്ങനെയൊരു ദിവസം വരും, എന്റെ ഊർജമെല്ലാം അവസാനിക്കും. അത് എല്ലാവർക്കും സംഭവിക്കുന്നതാണ്. എന്നാൽ ഇപ്പോൾ കൃത്യമായ ശാരീരിക പരിശോധനയിൽ എല്ലാം നല്ല നിലയിലാണ്. അതുകൊണ്ട് അത് ഇപ്പോഴൊന്നുമല്ല’- അമേരിക്കയുടെ ഏറ്റവും പ്രായമുള്ള പ്രസിഡന്റ് പറഞ്ഞു.
തനിക്കെതിരെ തെറ്റായ റിപ്പോർട്ട് പടച്ചുവിട്ടത് ഭ്രാൻതൻമാരായ കമ്യൂണിസ്റ്റുകളാണ്. ന്യൂയോർക് ടൈംസിലെ റിപ്പോർട്ടർ കാറ്റി റോജേഴ്സ് തനിക്കെതിരെ മോശമായത് മാത്രം റിപ്പോർട്ട് ചെയ്യുന്ന മുന്നാംകിട റിപ്പോർട്ടർ എന്നാണ് ട്രംപ് രോഷത്തോടെ പറഞ്ഞത്. അവർ പുറമെയും അകത്തും വൃത്തികെട്ടവളാണെന്നുമാണ് ട്രംപ് അധിക്ഷേപിച്ചത്.
ട്രംപിന്റെ കൈകൾ നീരുവന്നതുപോലെയിരിക്കുന്നത്, ഇടക്കിടെ ക്ഷീണിച്ച് കോട്ടുവാ ഇടുന്നത്, മെഡിക്കൽ പരിശോധന നടത്തിയത്, എം.ആർ.ഐ സ്കാനിങ് നടത്തിയത് ഒക്കെ മാധ്യമങ്ങൾ എടുത്ത് അലക്കുകയായിരുന്നു ട്രംപിനെതിരെ. തന്റെ നിരന്തരമായ യാത്രകളും പരിപാടികളും ഒരു 79 കാരനും കാണിക്കാത്ത ഉർജസ്വലതയോടെയാണ്താൻ ചെയ്യുന്നതെന്നും ട്രംപ് പറഞ്ഞു.
തന്റെ കൈയ്യുടെ നിറമൊക്കെ കാമറ സൂം ചെയ്ത് കാണിച്ചു. അത് നിരന്തരമായി ഷേക്ക്ഹാൻഡ് ചെയ്തതുകൊണ്ടായിരുന്നു. എം.ആർ.ഐ സ്കാൻ എല്ലാ ആറുമാസത്തിലും താൻ എടുക്കുന്നതാണ്. കാലിലെ ഞരമ്പുകളിലേക്ക് ആവശ്യത്തിന് രക്തയോട്ടമില്ലാതെ വരുന്ന അവസ്ഥ എല്ലാ പ്രായമായവർക്കും കുടവയറുള്ളവർക്കും വരുന്നതാണ്. കാലിന് നീരും വേദനയുമൊക്കെയാണ് ലക്ഷണങ്ങൾ.
സോഷ്യൽ മീഡിയ ഇതൊക്കെ ചർച്ച ചെയ്തതിനെക്കുറിച്ച് താൻ അതിന് കൃത്യമായ ചികിൽസ നൽകുന്നതായി ട്രംപ് പറഞ്ഞു. 2025 ലെ വാർഷിക പരിശോധനയിൽ കൊളസ്ട്രോൾ ലെവൽ 223,. ബോഡിമാസ് ഇൻഡക്സ് 30.4 ആണ്. ഒരു കുടവയറന്റെ അടുത്തെത്തുന്നു. കൊളസ്ട്രോളിന് ഗുളിക കഴിക്കുന്നു, ആസ്പിരിൻ കഴിക്കുന്നു. ആസിഡ് റിഫ്ലക്സിനും ഉറക്കക്കുറവിനും മരുന്ന്കഴിക്കാറുണ്ട്. താൻ ജീവിതത്തിൽ ഇന്നുവരെ ഇത്രയും കഠിനാധ്വാനം ചെയ്തിട്ടില്ലെന്നും ട്രംപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

