ഏറ്റവും പുതിയ വിമാനവാഹിനി കപ്പലും പശ്ചിമേഷ്യയിലേക്ക്; ഉത്തരവിട്ട് അമേരിക്ക
text_fieldsവാഷിങ്ടൺ: ഏറ്റവും പുതിയതും വലുതുമായ വിമാനവാഹിനികപ്പൽ യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡിനെ പശ്ചിമേഷ്യയിലേക്ക് അയക്കാൻ അമേരിക്ക ഉത്തരവിട്ടു. ഇറാനുമേലുള്ള ആക്രമണഭീഷണി നിലനിൽക്കെയാണ് യു.എസ്.എസ്. എബ്രഹാം ലിങ്കണു പിന്നാലെ ഏറ്റവും പുതിയ വിമാനവാഹിനി കപ്പലിനെയും അമേരിക്ക വിന്യസിക്കുന്നത്.
ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന കപ്പൽ മറ്റ് അകമ്പടി കപ്പലുകളോടൊപ്പം കരീബിയന്‍ കടയിൽനിന്നും പേർഷ‍്യന്‍ ഗൾഫിലേക്ക് ഇതിനോടകം തിരിച്ചിട്ടുണ്ട്. എബ്രഹാം ലിങ്കണടക്കമുള്ള മറ്റ് യുദ്ധകപ്പലുകളോടൊപ്പം ഇവയും ചേരുന്നതോടെ മേഖലയിലെ നാവിക പ്രഹരശേഷി വർധിക്കും. ഔദ്യോഗിക വിവരങ്ങൾ പ്രകാരം കപ്പൽ ഏപ്രിൽ അവസാനമോ മേയ് ആദ്യമോ തിരികെയെത്തും.
ഇറാനുമേൽ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സമ്മർദം ശക്തമാക്കുന്നതിനിടയിലാണ് ഈ നടപടി. ഇറാനുമായി കരാറിലെത്തേണ്ടതുണ്ടെന്ന് ട്രംപ് പ്രസ്താവന നടത്തിയിരുന്നു. ഈ ശ്രമം പരാജയപ്പെട്ടാൽ ഭവിഷ‍്യത്ത് അങ്ങേയറ്റം ദാരുണമായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
അമേരിക്കയുടെ നടപടിയെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സ്വാഗതം ചെയ്തു. ചർച്ചകളിലൂടെയുള്ള പരിഹാരത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനും സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

