ഇസ്രയേൽ ആക്രമണത്തിൽ ഉയർന്ന സൈനിക പദവിയിലുള്ളവർക്ക് ജീവൻ നഷ്ടപ്പെട്ടു; പിന്നാലെ ഇറാന് പുതിയ സൈനിക മേധാവി
text_fieldsആയത്തുല്ല അലി ഖാംന ഈ
തെഹ്റാൻ: ഇസ്രയേലുമായുള്ള പോരാട്ടത്തിൽ ഉയർന്ന സൈനിക പദവിയിലുള്ളവരുടെ ജീവൻ നഷ്ടപ്പെട്ടതിനു പിന്നാലെ രാജ്യത്തെ സൈനിക സംവിധാനത്തിൽ പുതിയ നിയമനങ്ങൾ നടത്തി ഇറാൻ കമാൻഡർ ഇൻ ചീഫ് ആയത്തുല്ല അലി ഖാംന ഈ.
ഇറാൻ സൈന്യത്തിന്‍റെ കമാൻഡർ ഇൻ ചീഫ് ആയി മേജർ ജനറൽ അമിർ ഹതാമിയെ നിയമിച്ചുവെന്ന് ഇറാൻ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. 2013-2021 കാലയളവിൽ ഇറാന്‍റെ പ്രതിരോധമന്ത്രിയായി സേവനമനുഷ്ടിച്ചിരുന്ന ആളാണ് ഹതാമി. കമാൻഡർ ഇൻ ചീഫായി ഹതാമിയെ നിയമിച്ചതായി അറിയിക്കുന്ന കുറിപ്പിൽ ഖാംന ഈ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുന്നു.
ഇതിനു പുറമേ ഇസ്രയേൽ ആക്രമണത്തിൽ ലെഫ്.ജനറൽ ഹുസൈൻ സലാമി കൊല്ലപ്പെട്ടതിനെതുടർന്ന് ഐ.ആർ.ജി.സിയുടെ കമാൻഡർ ഇൻ ചീഫായി മേജർ ജനറൽ മുഹമ്മദ് പക്പോറിനെയും നിമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

