Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനേപ്പാൾ ഇന്ന് പോളിങ്...

നേപ്പാൾ ഇന്ന് പോളിങ് ബൂത്തിലേക്ക്; ജെൻ സി പ്രക്ഷോഭത്തിന് ശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പ്

text_fields
bookmark_border
nepal election
cancel

കാഠ്മണ്ഡു: പുതിയ ഗവൺമെന്‍റിനെ തെരഞ്ഞെടുക്കാനുള്ള ഒരുക്കത്തിലാണ് നേപ്പാൾ. കഴിഞ്ഞ വർഷം കെ. പി ശർമ ഒലിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ ജെൻ സി പ്രക്ഷോഭത്തിലൂടെ താഴെ ഇറക്കിയതിന് ശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. നേപ്പാൾ സമയം വ്യാഴാഴ്ച്ച രാവിലെ ഏഴ് മണിക്ക് (ഇന്ത്യയിൽ രാവിലെ 7.15) വോട്ടിങ് ആരംഭിച്ചു.

30 ദശലക്ഷം പൗരരിൽ ഏകദേശം 19 ദശലക്ഷം പേർ ഇന്ന് വോട്ടുചെയ്തേക്കും. 275 ജനപ്രതിനിധികളെയാണ് ഇവർ തെരഞ്ഞെടുക്കുക. നേരിട്ടുള്ള വോട്ടെടുപ്പിലൂടെ 165 സീറ്റുകളിലേക്ക് 3406 സ്ഥാനാർത്ഥികളും ആനുപാതിക വോട്ടെടുപ്പിലൂടെ 110 സീറ്റുകളിലേക്ക് 3135 സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്. വോട്ടെടുപ്പ് വൈകുന്നേരം 5 മണിക്ക് അവസാനിക്കും.

ബാലറ്റ് പെട്ടികൾ ശേഖരിച്ച ഉടൻ വോട്ടെണ്ണൽ ആരംഭിക്കും. തെരഞ്ഞെടുപ്പ് കമീഷന്‍റെ കണക്കുകൾ പ്രകാരം രാജ്യത്ത് 10,967 പോളിങ് ബൂത്തുകളും 23,112 പോളിങ് കേന്ദ്രങ്ങളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. 65 രാഷ്ട്രീയ പാർട്ടികളാണ് തെരഞ്ഞെടുപ്പ് ഗോദയിലുള്ളത്.

രവി ലാമിച്ചനെയും മുതിർന്ന നേതാവ് ബലേന്ദ്ര ഷായും നയിക്കുന്ന രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർ.എസ്.പി.), ഗഗൻ താപ്പ നയിക്കുന്ന നേപ്പാളി കോൺഗ്രസ് എന്നീ പാർട്ടികൾ ജെൻ സികൾ മുന്നോട്ട് നയിച്ച ആശയങ്ങൾ ഉയർത്തി പിടിച്ചാണ് മത്സരത്തിനിറങ്ങിയത്.

അതേസമയം കെ.പി. ശർമ്മ ഒലിയുടെ സി.പി.എൻ.-യു.എം.എൽ, നേപ്പാളി കമ്യൂണിസ്റ്റ് പാർട്ടി എന്നിവർ പരമ്പരാഗത ശക്തികളായി തന്നെ തുടരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neppalelectionGen ZLatest News
News Summary - Nepal Votes Today in First General Election Since Gen Z Protests
Next Story