Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാൻ ജനറൽമാരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, ചിലരെ കൊലപ്പെടുത്തി; മൊസാദിന് സംഭവിച്ച വലിയ പിഴവ്, റോൺ അരാദ് എവിടെ?

text_fields
bookmark_border
ഇറാൻ ജനറൽമാരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, ചിലരെ കൊലപ്പെടുത്തി; മൊസാദിന് സംഭവിച്ച വലിയ പിഴവ്, റോൺ അരാദ് എവിടെ?
cancel

തെൽഅവീവ്: കാണാതായ ഇസ്രായേൽ വ്യോമസേന നാവിഗേറ്റർ റോൺ അരാദിന്റെ തിരോധാനത്തിന് പിന്നിലെ ചുരുളഴിക്കാൻ പതിറ്റാണ്ടുകളായി ഇസ്രായേൽ നടത്തിയ രഹസ്യ നീക്കങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. റോൺ അരാദ് എവിടെയാണെന്നറിയാൻ ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ഇറാനിയൻ ജനറൽമാരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചിലരെ കൊലപ്പെടുത്തുകയും ചെയ്തതായി ‘ന്യൂയോർക്ക് ടൈംസ്’ പ്രസിദ്ധീകരിച്ച പ്രത്യേക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ ഈ നീങ്ങളെല്ലാം തെറ്റായ ദിശയിലായിരുന്നുവെന്ന് ഇസ്രായേൽ ഇപ്പോൾ തിരിച്ചറിയുന്നുണ്ട്.

ഡെപ്യൂട്ടി കമാൻഡർമാരും ഉദ്യോഗസ്ഥരുമുൾപ്പെടെ ഡസൻ കണക്കിന് ഇറാഖി, ഇസ്രായേൽ, അമേരിക്കൻ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

എന്താണ് റോൺ അരാദ് സംഭവം?

1986ൽ തെക്കൻ ലെനാനിൽ തകർന്നുവീണ ഇസ്രായേൽ യുദ്ധവിമാനത്തിലെ നാവിഗേറ്ററായിരുന്നു റോൺ അരാദ്. വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട അദ്ദേഹത്തെ ശിയാ വിഭാഗമായ അമാൽ മൂവ്മെന്റ് പിടികൂടുകയായിരുന്നുവെന്നാണ് ഇസ്രായേൽ വിശ്വസിച്ചിരുന്നത്. പിന്നീട് അരാദിനെ ഇറാനിലേക്ക് കടത്തിയെന്നും ലെബനനിലേക്കും തിരിച്ചും മാറ്റിയിട്ടുണ്ടാകാമെന്നുമായിരുന്നു മൊസാദിന്റെ നിഗമനം.

തടവിലാക്കപ്പെട്ട ആദ്യ രണ്ട് വർഷങ്ങളിൽഅരാദിന്റേതായി ഫോട്ടോകളും കത്തുകളും ഉൾപ്പെടെയുള്ളവ ലഭിച്ചിരുന്നു. എന്നാൽ പിന്നീട് വിവരങ്ങളൊന്നുമില്ലാതായി. ഹിസ്ബുല്ലയും ഇറാഖും ചേർന്ന് നടത്തിയ സംയുക്ത റിപ്പോർട്ട് പ്രകാരം അരാദ് തടവിലാക്കപ്പെട്ട് രണ്ട് വർഷത്തിന് ശേഷം ലെബനനിൽ തന്നെ മരണപ്പെട്ടിരുന്നു.

റോൺ അരാദിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ മൊസാദ് വർഷങ്ങളോളം അന്താരാഷ്ട്ര തലത്തിൽ വലിയ രഹസ്യ ഓപ്പറേഷനുകളാണ് നടത്തിയത്.

2006ൽ ഇസ്താംബൂളിൽ ഐആർജിസി-ഖുദ്സ് ഫോഴ്സ് ജനറൽ അലിറെസ അസ്ഗരിയെ മൊസാദ് ഏജന്റുകൾ തട്ടിക്കൊണ്ടുപോയി. ലബനാനിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹത്തെ ഒരു ബോട്ടിനുള്ളിൽ വെച്ച് ആഴ്ചകളോളം ക്രൂരമായി ചോദ്യം ചെയ്തു. എന്നാൽ അരാദിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനെ തുടർന്ന് ഇയാളെ കൊലപ്പെടുത്തി മൃതദേഹം കടലിൽ തള്ളുകയായിരുന്നു.എന്നാൽ, ഈ തിരോധാനത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഇസ്രായേൽ അന്ന് പറഞ്ഞിരുന്നത്.

1992ൽ ഇസ്രായേൽ പെർലോവ് എന്ന മൊസാദ് ഉദ്യോഗസ്ഥൻ ഇറാനിലും ലെബനനിലും അരാദിനെ ചികിത്സിച്ചുവെന്ന് അവകാശപ്പെട്ട ഒരു ഇറാനിയൻ ഡോക്ടറെ കണ്ടെത്തി. വിവരങ്ങൾ നൽകുന്നതിനായി ഇസ്രായേൽ ഒരു സൂട്ട്‌കേസ് നിറയെ പണം വാഗ്ദാനം ചെയ്തെങ്കിലും, പോളിഗ്രാഫ് പരിശോധനകൾ അവ്യക്തമായതോടെ ആ ഡോക്ടർ പിന്നീട് അപ്രത്യക്ഷനായി.

1994ൽ ലെബനനിൽ ഹിസ്ബുല്ലയുമായി ബന്ധമുള്ള മുസ്തഫ ദിറാനിയെ ഇസ്രായേൽ കമാൻഡോകൾ പിടികൂടി. പീഡനങ്ങൾക്ക് ഇരയായതായി പറയപ്പെടുന്ന ദിറാനി, അരാദിനെ ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് ഇറാനിലേക്ക് കൊണ്ടുപോയതായി തന്നോട് ഒരു ഇറാനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞിട്ടുണ്ടെന്ന് മൊഴി നൽകി. ഈ മൊഴിയാണ് ഇസ്രായേലിന്റെ ശ്രദ്ധ ഇറാനിലേക്ക് തിരിക്കാൻ പ്രധാന കാരണമായത്.

ഇറാൻ നിയോഗിച്ച ഐആർജിസി ജനറൽ അബ്ദുല്ല സബേരിയെ 2021ൽ ഡമാസ്കസിൽമൊസാദ് തട്ടിക്കൊണ്ടുപോയതായി അറബിക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രായേലിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ ഇറാൻ എംബസിയുടെ ഫോൺ നമ്പറും നൽകി ഇയാളെ വിട്ടയക്കുകയായിരുന്നു.

2004-ൽ ഇസ്രായേൽ നടത്തിയ ഐ.ഡി.എഫ് കമ്മീഷൻ റിപ്പോർട്ട് പ്രകാരം, ഗുരുതരമായ അസുഖത്തെ തുടർന്ന് ചികിത്സ ലഭിക്കാതെ 1990കളിൽ തന്നെ അരാദ് ലെബനനിലെ വെച്ച് മരണപ്പെട്ടിരുന്നുവെന്നും അവിടെയാണ് സംസ്കരിച്ചതെന്നും കണ്ടെത്തി.

2006ൽ ഷിൻ ബെത്ത് നടത്തിയ അവലോകനത്തിൽ ഇറാനോ ഹിസ്ബുല്ലയോ അല്ല അദ്ദേഹത്തെ തടവിലാക്കിയിരുന്നതെന്നും, നബി ചിത്ത് പ്രദേശത്തായിരിക്കാം അദ്ദേഹം ഉണ്ടായിരുന്നതെന്നും വ്യക്തമാക്കിയെങ്കിലും സർക്കാരും മൊസാദും ഇത് അവഗണിച്ചു.

2008ൽ ഇസ്രായേൽ റോൺ അരാദ് ഔദ്യോഗികമായി മരിച്ചതായി പ്രഖ്യാപിച്ചു. 2016ൽ മൊസാദും ഐഡിഎഫ് മിലിട്ടറി ഇന്റലിജൻസും ചേർന്ന് നടത്തിയ സംയുക്ത റിപ്പോർട്ടിലും അരാദ് 1988-ഓടെ തന്നെ മരണപ്പെട്ടിരിക്കാമെന്ന് സ്ഥിരീകരിച്ചു.

ഇറാനാണ് ഇതിന് പിന്നിലെന്ന് വർഷങ്ങളോളം തെറ്റായ നിഗമനങ്ങളിൽ ഉറച്ചുനിന്ന ഇസ്രായേൽ, 1988-ൽ കൊല്ലപ്പെട്ട ഹസ്സൻ ശുക്ർ എന്നയാളുടെ മരണത്തിന് പ്രതികാരമായാണ് അരാദ് കൊല്ലപ്പെട്ടതെന്ന പുതിയ നിഗമനത്തിലാണ് എത്തിച്ചേർന്നിട്ടുള്ളത്.

ഇതിന്റെ ഭാഗമായി ഈ വർഷം മാർച്ചിൽ, റോൺ അരാദിന്റെ അവശിഷ്ടങ്ങൾ തേടി ഇസ്രായേൽ സൈന്യം ലബനാന്റെന്റെ ആഴങ്ങളിലേക്ക് നടത്തിയ കമാൻഡോ റെയ്ഡ് വൻ തോതിലുള്ള വ്യോമാക്രമണങ്ങൾക്കാണ് വഴിവെച്ചത്. നബി ചിത്ത് പ്രദേശത്തുണ്ടായ ഈ ആക്രമണങ്ങളിൽ കുറഞ്ഞത് 41 പേർ കൊല്ലപ്പെടുകയും ചെയ്തു. എന്നാൽ ഈ ഓപ്പറേഷനിലും അരാദിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. ഇനി തന്റെ ഭർത്താവിന്റെ ഭൗതികാവശിഷ്ടങ്ങൾക്കായി ഐ.ഡി.എഫ് സൈനികരുടെ ജീവൻ അപകടത്തിലാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് റോൺ അരാദിന്റെ ഭാര്യ വ്യക്തമാക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mossad abducted Iranian generals over missing navigator Ron Arad
Next Story