ഇറാൻ പ്രക്ഷോഭത്തിൽ മരണം 35ലേറെ; പ്രക്ഷോഭം നടക്കുന്നത് 27 പ്രവിശ്യകളിൽ
text_fieldsഇറാനിലെ പ്രക്ഷോഭത്തിനിടെ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടുന്നു
ദുബൈ: ഇറാനിൽ സാമ്പത്തിക മേഖല തകരുന്നതിനെതിരായ പ്രക്ഷോഭങ്ങളിൽ മരിച്ചവരുടെ എണ്ണം 35ലേറെയായി. ആഴ്ചയിലേറെയായി തുടരുന്ന പ്രതിഷേധങ്ങളിൽ 1200ലേറെ പേരെ കസ്റ്റഡിയിലെടുത്തതായി യു.എസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി അറിയിച്ചു.
പ്രക്ഷോഭകരെ തിരഞ്ഞ് സുരക്ഷ സേന ആശുപത്രിയിൽ റെയ്ഡ് നടത്തിയതിലും പ്രതിഷേധമുയർന്നു. 29 പ്രക്ഷോഭകരും നാല് കുട്ടികളും രണ്ട് സേനാംഗങ്ങളുമാണ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മരിച്ചത്.
31 പ്രവിശ്യകളിൽ 27ലും പ്രക്ഷോഭം നടക്കുന്നുണ്ട്. 250 പൊലീസ് ഉദ്യോഗസ്ഥർക്കും ഇറാൻ റവല്യൂഷനറി ഗാർഡിന്റെ സന്നദ്ധസേവകരായ ബാസിജ് സേനയിലെ 45 അംഗങ്ങൾക്കും പരിക്കേറ്റു.
എന്നാൽ, ഔദ്യോഗികമായ സ്ഥിതിവിവരക്കണക്കുകളോ വിവരങ്ങളോ ലഭ്യമായിട്ടില്ല. ഇലാം പ്രവിശ്യയിൽ പ്രക്ഷോഭകരെ തേടിയെത്തിയ ഇറാൻ സേന നടത്തിയ അതിക്രമങ്ങളെ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിമർശിച്ചു.
ആശുപത്രി വാർഡുകളിൽ കടന്നുകയറി ജീവനക്കാരെ അടിക്കുക, പരിക്കേറ്റവരെ കണ്ണീർ വാതകവും വെടിക്കോപ്പുകളും ഉപയോഗിച്ച് ആക്രമിക്കുക എന്നിവ മനുഷ്യരാശിക്കെതിരായ വ്യക്തമായ കുറ്റകൃത്യമാണെന്ന് എക്സിലെ പോസ്റ്റിൽ യു.എസ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

