Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇറാനിലെ സാധാരണ ജനങ്ങളെ ആക്രമിക്കരുത്​'; സംഘർഷം അവസാനിപ്പിക്കാൻ ഇടപെടുമെന്ന് മാ​ക്രോൺ

text_fields
bookmark_border
ഇറാനിലെ സാധാരണ ജനങ്ങളെ ആക്രമിക്കരുത്​; സംഘർഷം അവസാനിപ്പിക്കാൻ ഇടപെടുമെന്ന് മാ​ക്രോൺ
cancel

പാരീസ്: ഇറാന്റെ ആണവഗവേഷണ കേന്ദ്രങ്ങളല്ലാത്ത സ്ഥലങ്ങൾ ആക്രമിക്കുന്നതിൽ നിന്നും ഇസ്രായേൽ പിന്മാറണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാ​ക്രോൺ. യുറോപ്യൻ രാജ്യങ്ങളുമായി ചേർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇടപെടുമെന്നും മാക്രോൺ പറഞ്ഞു.

നാഷണൽ സെക്യൂരിറ്റി കൗൺസിൽ യോഗത്തിലാണ് മാക്രോണിന്റെ പരാമർശം. സംഘർഷം തീർക്കാൻ യുറോപ്യൻ രാജ്യങ്ങളുമായി സംസാരിക്കാൻ വിദേശകാര്യമന്ത്രി ജീൻ നോയൽ ബാരറ്റിനെ ചുമതലപ്പെടുത്തി. എന്നാൽ, സംഘർഷം തീർക്കാൻ ഏത് തരത്തിലുള്ള ഇടപെടലാവും നടത്തുകയെന്ന് മാക്രോൺ വ്യക്തമാക്കിയില്ല.

ഇറാനിലെ സാധാരണ ജനങ്ങളെ ആക്രമിക്കുന്നതിൽ നിന്ന് ഇസ്രായേൽ പിന്മാറണമെന്നും മാ​ക്രോൺ ആവശ്യപ്പെട്ടു. ഇപ്പോൾ നടക്കുന്ന സംഘർഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. മേഖലയുടെ സുരക്ഷക്ക് യുദ്ധം അതിവേഗത്തിൽ അവസാനിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും മാക്രോൺ അഭിപ്രായപ്പെട്ടു.

ഇസ്രായേലും ഇറാനിലുമുള്ള ഫ്രഞ്ച് പൗരൻമാരെ സഹായിക്കാൻ വിദേശകാര്യമന്ത്രിക്ക് ഫ്രഞ്ച് പ്രസിഡന്റ് നിർദേശം നൽകി. പൗരൻമാരെ ഒഴിപ്പിക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമോയെന്നും മാക്രോൺ അറിയിച്ചിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Macron urges Israel to stop attacks on sites not linked to Iran’s nuclear, missiles programme
Next Story