ചരിത്രം കുറിച്ച് ലിയോ 14-ാമൻ; യു.എസ് പൊതുതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന ആദ്യ മാർപാപ്പ
text_fieldsവാഷിംഗ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ പോപ് ലിയോ പതിനാലാമൻ. അമേരിക്കൻ പൊതുതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന ആദ്യത്തെ മാർപാപ്പയെന്ന ചരിത്രനേട്ടമാണ് ഇദ്ദേഹം സ്വന്തമാക്കിയത്. വെള്ളിയാഴ്ചയാണ് മാർപ്പാപ്പ തനെ ജന്മനാടായ ചിക്കാഗോയിൽ തപാൽ വോട്ട് രേഖപ്പെടുത്തിയ വിവരം വത്തിക്കാൻ സ്ഥിരീകരിച്ചത്.
ജനാധിപത്യ പ്രക്രിയകളിൽ പൗരന്മാർക്ക് അവകാശവും ഉത്തരവാദിത്തവുമുണ്ടെന്നുള്ള വിശ്വാസമാണ് പരിശുദ്ധ പിതാവ് ഇതിലൂടെ പ്രകടിപ്പിക്കുന്നതെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് വ്യക്തമാക്കി. പെറുവിൽ ജീവിച്ചിരുന്ന കാലയളവിലും അർഹതയുണ്ടായിരുന്നപ്പോഴെല്ലാം അദ്ദേഹം വോട്ട് ചെയ്തിട്ടുണ്ടെന്ന് വത്തിക്കാൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പ് പങ്കാളിത്തം ജനാധിപത്യ പ്രക്രിയകളിലുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തെയാണ് കാണിക്കുന്നത്. മാർപാപ്പ ആർക്കാണ് വോട്ട് ചെയ്തതെന്ന് വത്തിക്കാൻ വ്യക്തമാക്കിയിട്ടില്ല. യുഎസ് പൗരൻ എന്നതിനു പുറമെ പെറുവിന്‍റെയും വത്തിക്കാന്‍റെയും പൗരത്വവും ലിയോ മാർപാപ്പക്കുണ്ട്. നവംബർ മൂന്നിന് നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മാർപാപ്പ തപാൽ വോട്ട് രേഖപ്പെടുത്തിയത്.

