Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊസോവോയുടെ പുതിയ പ്രസിഡന്‍റായി ജസ്റ്റീന ഷിറോക്ക പൂല; മുസ്‌ലിം ഭൂരിപക്ഷ രാജ്യത്ത് പരമോന്നത പദവിയിലെത്തുന്ന ആദ്യ കത്തോലിക്കാ വിശ്വാസി

text_fields
bookmark_border
കൊസോവോയുടെ പുതിയ പ്രസിഡന്‍റായി ജസ്റ്റീന ഷിറോക്ക പൂല; മുസ്‌ലിം ഭൂരിപക്ഷ രാജ്യത്ത് പരമോന്നത പദവിയിലെത്തുന്ന ആദ്യ കത്തോലിക്കാ വിശ്വാസി
cancel

പ്രിഷ്ടിന: മുസ്​ലിം ഭൂരിപക്ഷ മേഖലയായ ബാൾക്കൻ രാഷ്ട്രമായ കൊസോവോയുടെ രാഷ്ട്രപതിയായി ജസ്റ്റീന ഷിറോക്ക പൂല തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ പരമോന്നത ഭരണപദവി അലങ്കരിക്കുന്ന ആദ്യ കത്തോലിക്കാ വിശ്വാസി എന്ന നേട്ടവും ഇതോടെ ജസ്റ്റീന സ്വന്തമാക്കി. കൊസോവോയുടെ ചരിത്രത്തിൽ പ്രസ്തുത പദവിയിലെത്തുന്ന മൂന്നാമത്തെ വനിതയാണ് ഇവർ.

പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ 81 വോട്ടുകൾ നേടിയാണ് ജസ്റ്റീന വിജയം ഉറപ്പിച്ചത്. പ്രധാനമന്ത്രി ആൽബിൻ കുർതി നിർദേശിച്ച പേരുകളിൽ നിന്നാണ് ഒടുവിൽ ജസ്റ്റീന ഷിറോക്ക പൂലയെ രാഷ്ട്രത്തലവ പദവിയിലേക്ക് തെരഞ്ഞെടുത്തത്. പ്രധാന പ്രതിപക്ഷ പാർട്ടിയായ പി.ഡി.കെ നേതാവ് ബെദ്രി ഹംസയും ഇവരുടെ സ്ഥാനാർഥിത്വത്തിന് പിന്തുണ അറിയിച്ചു.പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ 81 വോട്ടുകൾ നേടിയാണ് ജസ്റ്റീന വിജയം ഉറപ്പിച്ചത്. പ്രധാനമന്ത്രി ആൽബിൻ കുർതി നിർദേശിച്ച പേരുകളിൽ നിന്നാണ് ഒടുവിൽ ജസ്റ്റീന ഷിറോക്ക പൂലയെ രാഷ്ട്രത്തലവ പദവിയിലേക്ക് തെരഞ്ഞെടുത്തത്. പ്രധാന പ്രതിപക്ഷ പാർട്ടിയായ പി.ഡി.കെ നേതാവ് ബെദ്രി ഹംസയും ഇവരുടെ സ്ഥാനാർഥിത്വത്തിന് പിന്തുണ അറിയിച്ചു.

ഭരണഘടനയുടെ എട്ടാം അനുച്ഛേദ പ്രകാരം കൊസോവോ ഒരു മതേതര രാഷ്ട്രമാണ്. ഭരണകൂടം എല്ലാ മതവിശ്വാസങ്ങളോടും പൂര്ണമായ നിഷ്പക്ഷത പുലർത്തണമെന്ന് ഭരണഘടന കർശനമായി അനുശാസിക്കുന്നുണ്ട്. മുസ്‍ലിംകളും കത്തോലിക്കരും ഓർത്തഡോക്സ് സഭാംഗങ്ങളും വസിക്കുന്ന കൊസോവോയിലെ അൽബേനിയൻ ജനതയ്ക്ക് മതസൗഹാർദത്തിന്റെയും ബഹുസ്വരതയുടെയും നീണ്ട പാരമ്പര്യമുണ്ട്. അൽബേനിയൻ കത്തോലിക്കാ സന്യാസിനിയായ വിശുദ്ധ മദർ തെരേസയുടെ നാമധേയത്തിലുള്ള കത്തീഡ്രൽ സ്ഥിതിചെയ്യുന്നത് കൊസോവോയുടെ തലസ്ഥാനമായ പ്രിഷ്ടിനയിലാണ്. 1953-ൽ പ്രിഷ്ടിനയിലാണ് ജസ്റ്റീന ഷിറോക്ക പൂല ജനിച്ചത്. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞയായ ഇവർ 1978 മുതൽ പ്രിഷ്ടിന സർവകലാശാലയിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 2008 മുതൽ 2011 വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ ഊർജ-ഖനന വകുപ്പ് മന്ത്രിയായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.

പിന്നീട് ജനപ്രതിനിധിയായി പാർലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഡിസംബറിൽ കൊസോവോ അക്കാദമി ഓഫ് സയൻസ് ആൻഡ് ആർട്സിന്റെ അധ്യക്ഷ പദവിയിലെത്തുന്ന ആദ്യ വനിത എന്ന നേട്ടവും ജസ്റ്റീന സ്വന്തമാക്കിയിരുന്നു. മുസ്‌ലിം ഭൂരിപക്ഷമുള്ള ഒരു രാഷ്ട്രത്തിൽ കത്തോലിക്കാ സഭാംഗമായ വനിത പരമോന്നത ഭരണപദവിയിലെത്തിയത് രാജ്യത്തിന്റെ സവിശേഷമായ മതസൗഹാർദ പാരമ്പര്യത്തിന് വലിയൊരു നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Justina Shiroka Pula Elected New President of Kosovo | First Catholic President
Next Story