Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്രായേലിന്റെ ഇറാൻ ആക്രമണത്തോടെ സംഘർഷം അവസാനിക്കുമെന്നാണ് പ്രതീക്ഷ -ബൈഡൻ

text_fields
bookmark_border
ഇസ്രായേലിന്റെ ഇറാൻ ആക്രമണത്തോടെ സംഘർഷം അവസാനിക്കുമെന്നാണ് പ്രതീക്ഷ -ബൈഡൻ
cancel

വാഷിങ്ടൺ: ഇസ്രായേലിന്റെ ഇറാൻ ആക്രമണത്തോടെ മേഖലയിലെ സംഘർഷം അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഗസ്സയിലും ലബനാനിലും സംഘർഷം അവസാനിപ്പിക്കാൻ യു.എസ് ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേൽ സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടത്. മറ്റൊന്നിനേയും അവർ ആക്രമിച്ചില്ല. ഇതോ​ടെ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം കാരണം വഴിമുട്ടിയ ഗസ്സയിലെ വെടിനിർത്തൽ ചർച്ചകൾ വീണ്ടും തുടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്നും ബൈഡൻ പറഞ്ഞു.

ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ ശനിയാഴ്ച ആക്രമണം നടത്തിയിരുന്നു. പ്രാദേശിക സമയം പുലർച്ചെ 2.15ഓടെയാണ് ഇസ്രായേൽ ആക്രമണമുണ്ടായത്. തെഹ്‌റാന്റെ വിവിധ ഭാഗങ്ങളിലും അൽബോർസ് പ്രവിശ്യയിലെ കറജ് നഗരത്തിലും സ്‌ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിന് നേരെ ഒക്ടോബർ ഒന്നിന് ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. 180ലധികം മിസൈലുകളാണ് ഇറാൻ അയച്ചത്. ഇസ്രായേലിനുനേരെ ഇറാൻ മിസൈൽ ആക്രമണത്തിനു തയാറെടുക്കുന്നതായി അമേരിക്ക മുന്നറിയിപ്പ് നൽകിയതിനു തൊട്ടുപിന്നാലെയാണ് ഇറാന്‍റെ അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റുല്ലയെയും ഹമാസ് മേധാവി ഇസ്മാഈൽ ഹനിയ്യയെയും വധിച്ചതിനുള്ള തിരിച്ചടിയാണ് മിസൈൽ ആക്രമണമെന്നാണ് ഇറാൻ വ്യക്തമാക്കിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Joe Biden says he hopes latest Israeli strike on Iran
Next Story