ഇറാനുമായി യുദ്ധം ചെയ്യാൻ ഒരു ദിവസം ഇസ്രായേൽ മുടക്കുന്നത് വൻ തുക; ചെലവുകളിങ്ങനെ...
text_fieldsവാഷിങ്ടൺ: ഇറാനുമായി യുദ്ധം ചെയ്യാൻ ഇസ്രായേൽ ഒരു ദിവസം മുടക്കുന്നത് 200 മില്യൺ ഡോളർ(ഏകദേശം 1700 കോടി രൂപ) വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വൻ തുക യുദ്ധത്തിനായി മുടക്കേണ്ടി വരുന്നത് ഇസ്രായേലിനെ പ്രതിസന്ധിയിലാക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇറാൻ മിസൈലുകൾ തടയുന്നതിനാണ് ഏറ്റവും കൂടുതൽ പണം ഇസ്രായേൽ മുടക്കുന്നത്. നാല് മില്യൺ ഡോളർ വരെയാണ് മിസൈൽ തടക്കാനായി ഇസ്രായേലിന് ചെലവ് വരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നാന്നൂറോളം മിസൈലുകളാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാൻ തൊടുത്തത്.
ഇറാൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് എഫ്-35 വിമാനങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തണമെങ്കിലും ഇസ്രായേലിന് വൻ തുക ചെലവ് വരും. 10,000 ഡോളറാണ് വിമാനം ഒരു മണിക്കൂർ പറക്കുന്നതിന് വേണ്ടി വരുന്ന ചെലവ്. ഒരു മാസം ഇറാനുമായുള്ള പോരാട്ടം നീണ്ടുനിന്നാൽ 12 ബില്യൺ ഡോളറായിരിക്കും ഇസ്രായേലിന് വേണ്ടി വരുന്ന ചെലവ്.
ഇതിനൊപ്പം ഇറാൻ മിസൈൽ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾ പുനർനിർമിക്കാൻ ഏകദേശം 400 മില്യൺ ഡോളർ ചെലവ് വരുമെന്നാണ് എൻജിനീയർമാർ കണക്കാക്കുന്നത്. നൂറുകണക്കിന് കെട്ടിടങ്ങൾ ഇറാൻ ആക്രമണത്തിൽ തകർന്നുവെന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കേകണ്ടി വരികയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

