ഇറാനിൽ ഇസ്രായേൽ ചാരന് വധശിക്ഷ
text_fieldsഅലി അർദേസ്താനി
തെഹ്റാന്: ഇസ്രായേൽ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന് വിവരങ്ങൾ കൈമാറിയതിന് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ആളുടെ വധശിക്ഷ നടപ്പാക്കി ഇറാൻ.
പ്രതിഫലമായി ക്രിപ്റ്റോ കറൻസി വാങ്ങി നിർണായക വിവരങ്ങൾ കൈമാറിയ അലി അർദേസ്താനിയെയാണ് ബുധനാഴ്ച വധിച്ചത്. മൊസാദ് ഏജന്റുമാർക്ക് പ്രത്യേക സ്ഥലങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും നൽകിയതായി ഇയാൾ കുറ്റസമ്മതം നടത്തിയിരുന്നതായി ഇറാനിലെ ഔദ്യോഗിക വാർത്ത ഏജൻസിയായ ഇർന റിേപ്പാർട്ട്ചെയ്തു.
അർദേസ്താനിയെ ഓൺലൈനിലൂടെയാണ് മൊസാദ് റിക്രൂട്ട് ചെയ്തത്. ഇയാൾക്ക് 10 ലക്ഷം ഡോളറും ബ്രിട്ടീഷ് വിസയും വാഗ്ദാനം ചെയ്തിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. ചാരവൃത്തി നടത്തിയതിന് 2025 ജൂൺ മുതൽ 12 പേരയാണ് ഇറാന് വധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

