Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇറാനുമായുള്ള സംഘർഷം; അൽ അഖ്സ മസ്ജിദ് അടച്ച് ഇസ്രായേൽ സൈന്യം
text_fieldsbookmark_border
ജറുസലം: ഇറാലെതിരെ തിരിച്ചടി പ്രഖ്യാപിക്കുന്നതിനു ശേഷം ജറുസലേമിലെ അൽ അഖ്സ മസ്ജിദ് അടച്ച് ഇസ്രായേൽ. പ്രാർഥനക്കു ശേഷം വിശ്വാസികളെ പുറത്താക്കി ഇസ്രായേൽ സൈന്യം കവാടങ്ങൾ അടച്ചു. കോവിഡിന്‍റെ വ്യാപനത്തിനു ശേഷം ഇതാദ്യമായാണ് അൽ അഖ്സ മസ്ജിദ് അടച്ചിടുന്നത്.
ഇസ്രായേൽ സൈന്യം ഇതിനകം നിരവധി സൈനിക കേന്ദ്രങ്ങളും നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളും അടച്ചു പൂട്ടി. ഇറാനിലെ പ്രധാന സൈനിക, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ ഓപ്പറേഷൻ റൈസിങ് ലയൺ ആരംഭിച്ചിരിക്കുകയാണ്. ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയെ വീണ്ടും യുദ്ധസമാനമായ ഭീതിയിലാക്കിയിരിക്കുകയാണ്. ഇറാൻ-യു.എസ് ആണവ ചർച്ച നചക്കാനിരിക്കെയാണ് ഇസ്രായേൽ ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

