Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിറിയയിൽ ഇസ്രായേൽ...

സിറിയയിൽ ഇസ്രായേൽ മിസൈലാക്രമണം

text_fields
bookmark_border
സിറിയയിൽ ഇസ്രായേൽ മിസൈലാക്രമണം
cancel
camera_alt??? ??????

ദമസ്കസ്: ലോകം കോവിഡ്​ വ്യാപന ഭീതിയിൽ കഴിയവേ സിറിയയിൽ മിസൈലാക്രമണവുമായി ഇസ്രായേൽ സൈന്യം. തിങ്കളാഴ്​ച രാത്ര ിയാണ്​ പാൽമിറയ്ക്കടുത്തുള്ള മരുഭൂമിയിൽ വ്യോമാക്രമണം നടത്തിയത്​.

ഇസ്രായേൽ യുദ്ധവിമാനങ്ങൾ വിക്ഷേപിച്ച ന ിരവധി മിസൈലുകൾ ലക്ഷ്യസ്​ഥാനത്തെത്തുംമുമ്പ്​ സിറിയ സൈന്യം പ്രതിരോധിച്ചതായി സിറിയൻ സ്റ്റേറ്റ് ടി.വി റിപ്പോ ർട്ട്​ ചെയ്​തു. ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പാൽമിറയ്ക്കടുത്തുള്ള മരുഭൂമിയിൽ ഇറാൻ പിന്തുണയുള്ള പോരാളികളെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു. ഇസ്രായേലി യുദ്ധവിമാനങ്ങൾ അയൽരാജ്യമായ ലബനാനിലൂടെ പറക്കുന്നുണ്ടെന്നും ഇവർ അറിയിച്ചു.

സിറിയൻ പ്രസിഡൻറ്​ ബശ്ശാർ അൽ അസദിനെ ഇറാൻ ശക്​തമായി പിന്തുണക്കുന്നുണ്ട്​. ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് ദമസ്കസിലെത്തി അസദിനെ കണ്ട്​ മണിക്കൂറുകൾക്കകമാണ്​ വ്യോമാക്രമണം നടന്നത്. കഴിഞ്ഞ മാസം ഇസ്രായേൽ യുദ്ധവിമാനങ്ങൾ മധ്യ പ്രവിശ്യയായ ഹോംസിലെ ഷൈറാത്​ വ്യോമതാവളത്തിൽ മിസൈലാക്രമണം നടത്തിയിരുന്നു. ലബനാ​​െൻറ അതിർത്തിയോട് ചേർന്ന് സിറിയയിലെ ഹിസ്​ബുല്ല അംഗങ്ങൾ സഞ്ചരിച്ച വാഹനത്തിനു നേരെ കഴിഞ്ഞയാഴ്ച ഇസ്രായേൽ ഡ്രോൺ മിസൈലാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

കോവിഡ്​ പ്രതിരോധം ഊർജിതമാക്കാൻ ആഗോള വ്യാപകമായി വെടിനിർത്തൽ നടപ്പാക്കാൻ ഐക്യരാഷ്​ട്ര സഭ അഭ്യർഥിച്ചിരുന്നു. പോരാട്ടങ്ങളും കലാപങ്ങളും കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ വിലങ്ങുതടിയാകുമെന്നും ആരോഗ്യ പ്രവർത്തകർക്ക്​ പ്രയാസം സൃഷ്​ടിക്കുമെന്നും യു.എൻ വ്യക്​തമാക്കിയിരുന്നു. അതേസമയം, ലബനാൻ -ഇസ്രയേൽ അതിർത്തിയിൽ ഹിസ്ബുല്ല പ്രകോപനപരമായ പ്രവർത്തനങ്ങൾ നടത്തുന്നതായാണ്​ ഇസ്രായേൽ ആരോപണം. ഇതുസംബന്ധിച്ച്​ യു.എൻ സുരക്ഷാ സമിതിക്ക് പരാതി നൽകുമെന്നും അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriairanIsraelmissilecovid 19
News Summary - Israel fired missile on areas near historic Palmyra: Syria
Next Story