Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​റാ​ന്‍റെ ഭീ​ഷ​ണി;...

ഇ​റാ​ന്‍റെ ഭീ​ഷ​ണി; ഇ​സ്ര​യേ​ലി​ൽ രാജ്യവ്യാപകമായി സ്കൂ​ളു​ക​ൾ അ​ട​ച്ചു​

text_fields
bookmark_border
Israel - Iran
cancel

തെ​ൽ അ​വീ​വ്: സുരക്ഷാ പ്രശ്‌നങ്ങളുടെ പേരിൽ ഇസ്രായേൽ രാജ്യവ്യാപകമായി സ്‌കൂളുകൾ അടച്ചിടുകയാണെന്ന് സൈനിക വക്താവ് ഡാനിയൽ ഹഗാരി ശനിയാഴ്ച പറഞ്ഞു. ഡ​മാ​സ്‌​ക​സ് കോ​ൺ​സു​ലേ​റ്റി​ന് നേ​രെ​യു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്ന് ഇ​റാ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെയാണ് സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ടാൻ തീരുമാനിച്ചത്. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് സൈ​നി​ക വ​ക്താ​വ് അറിയിച്ചു.

ഏ​പ്രി​ൽ ഒ​ന്നി​ന് ഡ​മാ​സ്‌​ക​സി​ലെ കോ​ൺ​സു​ലേ​റ്റി​ന് നേ​രെ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ജ​ന​റ​ൽ​മാ​രു​ൾ​പ്പെ​ടെ ഏ​ഴ് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡു​ക​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​റാ​ൻ വേ​ഗ​ത്തി​ൽ തി​രി​ച്ച​ടി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി യു​.എസ്. പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ വെ​ള്ളി​യാ​ഴ്ച പ​റ​ഞ്ഞിരുന്നു. ഇ​തി​നി​ടെ​യാ​ണ് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന് സ​മീ​പം ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ക​പ്പ​ൽ ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത​ത്. നി​ര​വ​ധി ഇ​ന്ത്യ​ക്കാ​രും ക​പ്പ​ലി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranIsraelIsrael Closes SchoolsIsrael Iran Conflict
News Summary - Israel Closes Schools Nationwide Amid Security Concerns Following Threats From Iran
Next Story