Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാൻ–റഷ്യ നയതന്ത്ര നീക്കം ശക്തമാകുന്നു; അടുത്ത ആഴ്ച പുടിനുമായി പെസെഷ്കിയാൻ കൂടിക്കാഴ്ച നടത്തും

text_fields
bookmark_border
ഇറാൻ–റഷ്യ നയതന്ത്ര നീക്കം ശക്തമാകുന്നു; അടുത്ത ആഴ്ച പുടിനുമായി പെസെഷ്കിയാൻ കൂടിക്കാഴ്ച നടത്തും
cancel

തെഹ്റാൻ: അടുത്ത ആഴ്ച മോസ്കോയിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനും പ്രധാന പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ച.

അടുത്തിടെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന്റെ തെഹ്റാൻ സന്ദർശനത്തിനിടെ നടത്തിയ ചർച്ചകളുടെ തുടർച്ചയായിട്ടായിരിക്കും കൂടിക്കാഴ്ചയെന്ന് അറാഗ്ചി ടെലഗ്രാം ചാനലിലൂടെ അറിയിച്ചു. രാഷ്ട്രീയ, സാമ്പത്തിക സഹകരണം വിപുലീകരിക്കുക, നിലവിലുള്ള കരാറുകൾ നടപ്പാക്കുക, ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നിവയാണ് ചർച്ചകളിലെ പ്രധാന വിഷയങ്ങൾ.

പൊതുതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനും കൂടിയാലോചനകൾ തുടരേണ്ടതിന്റെ പ്രാധാന്യവും ഇരുവിഭാഗങ്ങളും ഊന്നിപ്പറഞ്ഞതായി അറാഗ്ചി വ്യക്തമാക്കി. ഒക്ടോബർ എട്ടിന് തുർക്ക്മെനിസ്ഥാനിൽ നടന്ന കാസ്പിയൻ പരിസ്ഥിതി ഉച്ചകോടിക്കിടെയാണ് പെസെഷ്കിയാനും പുടിനും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. സെപ്റ്റംബറിൽ കിർഗിസ്ഥാനിൽ നടന്ന ഉച്ചകോടിക്കിടെയും ഇരുനേതാക്കളും ചർച്ചകൾ നടത്തിയിരുന്നു.

ലാവ്‌റോവിന്റെ തെഹ്റാൻ സന്ദർശനത്തിനിടെ ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളിൽ നിലപാടുകൾ ഏകോപിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾ ചർച്ച ചെയ്തിരുന്നു. തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മുമ്പെങ്ങുമില്ലാത്തവിധം അടുത്തതാണെന്ന് അറാഗ്ചി വിശേഷിപ്പിച്ചിരുന്നു.

ഈ മാസം തുർക്ക്മെനിസ്ഥാനിൽ പെസെഷ്കിയാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രാദേശിക സംഘർഷം നയതന്ത്ര മാർഗങ്ങളിലൂടെ പരിഹരിക്കാൻ ഇറാനെ സഹായിക്കുമെന്ന് പുടിൻ വ്യക്തമാക്കിയിരുന്നു. കൂടാതെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥതക്കും റഷ്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Iran's Pezeshkian to meet Putin in Moscow next week: FM Araghchi
Next Story