യു.എസ് നാവിക സേനയെ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോണാക്രമണം; ലബനാനിൽ വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ
text_fieldsതെഹ്റാൻ: ഒമാൻ കടലിൽ യു.എസ് നാവികസേനാ കപ്പലിന് നേരെ ഇറാന്റെ ഡ്രോണാക്രമണം ഉണ്ടായതായി റിപ്പോർട്ട്. ലബനാനിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് യു.എസ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. ഇതോടെ മേഖലയിലെ ഇറാന്റെയും അമേരിക്കയുടെയും സമാധാന ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്.
അതിനിടെ, മുൻപ് ഉണ്ടാക്കിയ വെടിനിർത്തൽ ധാരണകൾ പൂർണ്ണമായി അവഗണിച്ച് ലബനാനിൽ ഇസ്രായേൽ സേന ആക്രമണം തുടരുകയാണ്. ദക്ഷിണ ലബനാനിലും തലസ്ഥാനമായ ബൈറൂത്തിന്റെ പ്രാന്തപ്രദേശങ്ങളിലും വെള്ളിയാഴ്ചയും ഇസ്രായേൽ രൂക്ഷമായ ബോംബാക്രമണം നടത്തി. മേഖലയിലെ ഒമ്പത് ഗ്രാമങ്ങളിൽ നിന്ന് ആളുകളോട് അടിയന്തരമായി ഒഴിയാൻ ഇസ്രായേൽ സൈന്യമായ ഐ.ഡി.എഫ് നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം ഇസ്രായേൽ ആക്രമണത്തിൽ ലബനാനിൽ ആറുപേർ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരണം.
ബുധൻ, വ്യാഴം ദിവസങ്ങളിൽ വാഷിങ്ടണിൽ വെച്ച് ഇരു രാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകൾ നടത്തിയിരുന്നു. ഏപ്രിൽ 16-ന് ഇരുപക്ഷവും സമ്മതിച്ച വെടിനിർത്തൽ പുനഃസ്ഥാപിക്കാൻ ചർച്ചയിൽ തീരുമാനമായെങ്കിലും, തൊട്ടടുത്ത നിമിഷങ്ങളിൽ തന്നെ ഇസ്രായേൽ ഉടമ്പടി ലംഘിക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം ദിവസവും വെടിനിർത്തൽ ലംഘിക്കപ്പെട്ടതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

