Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസ്-ഇസ്രായേൽ കരയാക്രമണ സാധ്യത; ഇറാനിൽ സ്ത്രീകൾക്കായി സൈനിക പരിശീലനം ആരംഭിച്ചു

text_fields
bookmark_border
യു.എസ്-ഇസ്രായേൽ കരയാക്രമണ സാധ്യത; ഇറാനിൽ സ്ത്രീകൾക്കായി സൈനിക പരിശീലനം ആരംഭിച്ചു
cancel

തെഹ്‌റാൻ: അമേരിക്കയും ഇസ്രായേലുമായി വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്ത് സാധ്യമായേക്കാവുന്ന കരയാക്രമണത്തെ നേരിടാൻ തയാറെടുത്ത് ഇറാനിയൻ സ്ത്രീകൾ. തെഹ്‌റാനിലെ സെൻട്രൽ സ്ക്വയറിലുള്ള സൈനിക പരിശീലന കേന്ദ്രത്തിൽ നിരവധി സ്ത്രീകളാണ് തോക്കുകൾ കൈകാര്യം ചെയ്യുന്നതിലും വെടിയുതിർക്കുന്നതിലുമുള്ള പരിശീലനത്തിൽ പങ്കെടുത്തത്. വാഷിങ്ടണും തെഹ്‌റാനും തമ്മിൽ പുതിയ ഭീഷണികൾ പരസ്പരം കൈമാറുന്നതിനിടയിലാണ് ഈ സംഭവവികാസം.

ഇമാം ഹുസൈൻ സ്ക്വയറിലെ പരിശീലന കേന്ദ്രത്തിൽ സൈനിക ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ സ്ത്രീകൾ തോക്കുകൾ ഉപയോഗിക്കുന്ന വിധം പഠിച്ചെടുത്തു. ഇതിന് തലേദിവസം തെഹ്‌റാനിലെ ഹഫ്തി തിർ സ്ക്വയറിലും സമാനമായ രീതിയിൽ സിവിലിയൻ സൈനിക പരിശീലന കേന്ദ്രം ഇറാൻ തുറന്നിരുന്നു. യു.എസും ഇസ്രായേലും കരയാക്രമണം നടത്തിയാൽ അതിനെ പ്രതിരോധിക്കാൻ സാധാരണക്കാരെ സജ്ജമാക്കുകയാണ് ഇത്തരം കേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

യുദ്ധസമയത്ത് കുടുംബങ്ങളെയും അയൽപക്കങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പല സ്ത്രീകളും ഈ പരിശീലനത്തിൽ പങ്കാളികളായത്. തങ്ങളുടെ ഭയം അകറ്റാൻ ഇത് സഹായിക്കുമെന്ന് 45 കാരിയായ റാഹേലെ ഘദിരി വ്യക്തമാക്കി. സമാധാന ശ്രമങ്ങൾ സ്തംഭിച്ചുനിൽക്കുന്നതിനിടയിൽ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ ശക്തമായ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

എന്നാൽ സൈനിക നീക്കങ്ങളിലൂടെയോ ഉപരോധങ്ങളിലൂടെയോ പ്രശ്നം പരിഹരിക്കാനാകില്ലെന്നും, അത്തരത്തിലുള്ള ഏതൊരു നീക്കത്തെയും ശക്തമായി പ്രതിരോധിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അറാഗ്ചി വ്യക്തമാക്കി. ‘നമ്മുടെ ശത്രുക്കൾ വീണ്ടും സൈനിക സംഘർഷത്തിന്റെ പാതയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ, ഞങ്ങളുടെ മറുപടി മുമ്പത്തേക്കാൾ ശക്തമായിരിക്കും. ഞങ്ങൾ കൂടുതൽ ശക്തിയോടെ സ്വയം പ്രതിരോധിക്കും,’- അറാഗ്ചി പറഞ്ഞു.

നിലവിൽ മേഖലയിൽ നയതന്ത്ര ശ്രമങ്ങൾ സ്തംഭിച്ചുനിൽക്കുകയും വീണ്ടും സൈനിക നടപടിയുണ്ടാകുമെന്ന ഭീഷണികൾ തുടരുകയും ചെയ്യുകയാണ്. ഇത് മറികടക്കുന്നതിനായി സാധാരണക്കാരെ പോലും യുദ്ധമുഖത്തേക്ക് സജ്ജമാക്കുന്ന ഇത്തരം നടപടികൾ പശ്ചിമേഷ്യയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iranian women begin military training, prepare for possible US-Israel ground attack
Next Story