അയൽരാജ്യങ്ങളോടുള്ള നല്ലനീക്കത്തെ ട്രംപ് കൊന്നു- ഇറാൻ
text_fieldsതെഹ്റാൻ: അയൽരാജ്യങ്ങളോടുള്ള സൗഹൃദസമീപനവും നല്ല നീക്കവും ഒട്ടും സമയം നൽകാതെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊന്നുകളഞ്ഞതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ച്ചി. അയൽക്കാരുടെ വ്യോമാതിർത്തി, ഭൂപ്രദേശം, കടൽ എന്നിവയൊന്നും ഇറാൻ ജനതയെ ആക്രമിക്കാൻ ഉപയോഗിക്കുന്നില്ലെങ്കിൽ അവർക്കുനേരെ ആക്രമിക്കില്ലെന്നായിരുന്നു പ്രസിഡന്റ് മസ്ഊദ് പെസശ്കിയാന്റെ പ്രതികരണം.
എന്നാൽ, അത് രാജ്യത്തിന്റെ ദൗർബല്യമായി കണ്ടുവെന്നും ശേഷിയും ഇച്ഛയും താൽപര്യവും ക്ഷയിച്ചുവെന്ന് തെറ്റായി വ്യാഖ്യാനിച്ചുവെന്നും അറഗ്ച്ചി കുറ്റപ്പെടുത്തി. ട്രംപ് പ്രശ്നം ആളിക്കത്തിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ നമ്മുടെ സേന അതിന് സജ്ജമാണെന്നും അവർ അത് നേടിയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള റെക്കോഡ് ചെയ്ത പ്രഖ്യാപനത്തിൽ ഇറാൻ പ്രസിഡന്റ് അയൽരാജ്യങ്ങളിൽ ആക്രമണം ഉണ്ടാകില്ലെന്നും ഇതുവരെയുണ്ടായതിന് മാപ്പ് ചോദിക്കുന്നതായും അറിയിച്ചത്. തൊട്ടുപിറകെ, ഇറാൻ ശക്തി ക്ഷയിച്ചെന്നും സമ്പൂർണ കീഴടങ്ങലല്ലാതെ മറ്റു വഴികളില്ലെന്നും ട്രംപ് പ്രതികരിച്ചു. തൊട്ടുപിറകെ യു.എ.ഇയിലെ അൽദഫ്റ വ്യോമതാവളം ലക്ഷ്യമിട്ട് ആക്രമണവും നടത്തി. ഞായറാഴ്ച കുവൈത്ത് സിറ്റിയിലും ബഹ്റൈൻ ജലശുദ്ധീകരണ പ്ലാന്റിലും ആക്രമണമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

