Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇറാനെ തൊട്ടാൽ തിരിച്ചടി ഉറപ്പ്'; അമേരിക്കക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി മുജ്തബ ഖാംനഈ, സൈന്യത്തിന് അടിയന്തര നിർദേശം

text_fields
bookmark_border
ഇറാനെ തൊട്ടാൽ തിരിച്ചടി ഉറപ്പ്; അമേരിക്കക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി മുജ്തബ ഖാംനഈ, സൈന്യത്തിന് അടിയന്തര നിർദേശം
cancel
camera_alt


മുജ്തബ ഖാംനഈ


തെഹ്റാൻ: ഇറാനെതിരെ വീണ്ടും സൈനിക നീക്കം തുടർന്നാൽ അമേരിക്കക്കും ഇസ്രായേലിനും ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖാംനഈ മുന്നറിയിപ്പ് നൽകി. ഏത് തരത്തിലുള്ള ഭീഷണിയുണ്ടായാലും ഭൂമിശാസ്ത്രപരമായ അതിരുകൾ മറികടന്ന് ശക്തമായി തിരിച്ചടിക്കാൻ സായുധസേനക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുമായും ഇസ്രായേലുമായും സംഘർഷസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഖാംനഈയുടെ പുതിയ മുന്നറിയിപ്പ്.

ശനിയാഴ്ച തന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വീണ്ടും തങ്ങൾക്കുനേരെ ആക്രമണം നടത്തിയാൽ തിരിച്ചടി നൽകുന്നത് ഇറാനിലെ ജനങ്ങളും സായുധസേനയുമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏത് തരത്തിലുള്ള ഭീഷണികൾക്കും ഉടനടി മറുപടി നൽകാൻ സൈനിക കമാൻഡർമാർ തയ്യാറായിരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

ഇറാനുനേരെ അമേരിക്കയുടെയും ഇസ്രായേലിന്റെയും പുതിയ ആക്രമണസാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് പുതിയ മുന്നറിയിപ്പ്. ഇരുരാജ്യങ്ങളും ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിച്ചേക്കുമെന്ന സൂചനകൾക്കിടയിൽ മേഖലയിൽ സംഘർഷം വീണ്ടും തുടരാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ സൈനിക നടപടികളുടെ പട്ടിക പുതുക്കാനും ഖാംനഈ നിർദേശിച്ചതായാണ് റിപ്പോർട്ട്. അമേരിക്കൻ-ഇസ്രായേൽ ശത്രുപക്ഷത്തിന്റെ ഭൗതികവും അഭൗതികവുമായ എല്ലാ ആസ്തികളും ഇറാന്റെ സൈനിക പരിധിക്കുള്ളിൽ ഉൾപ്പെടുത്തണമെന്നാണ് നിർദേശം.

അതേസമയം, സംഘർഷം വീണ്ടും ആരംഭിക്കാതിരിക്കാനുള്ള നയതന്ത്ര നീക്കങ്ങളും മേഖലയിൽ തുടരുകയാണ്. ഖത്തർ പ്രതിനിധി സംഘം ഇറാനിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിട്ടുണ്ട്. പാകിസ്താനും ഖത്തറും മധ്യസ്ഥശ്രമങ്ങൾ നടത്തുന്നുണ്ട്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇറാന്റെ സുരക്ഷാ മേധാവിക്ക് കത്തയച്ചതായും റിപ്പോർട്ടുകളുണ്ട്. പുതിയ സൈനിക നീക്കങ്ങൾക്കുള്ള മുന്നറിയിപ്പുകൾക്കൊപ്പം നയതന്ത്ര ചർച്ചകളും തുടരുന്നത് പശ്ചിമേഷ്യയിലെ സാഹചര്യം കൂടുതൽ നിർണായകമാക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mojtaba Khamenei Warns US Israel
Next Story