യുറേനിയം സമ്പൂഷ്ടീകരണം പൂർണമായും നിർത്തണമെന്ന് യു.എസ് നിർബന്ധം പിടിച്ചാൽ ആണവചർച്ചകൾ പരാജയപ്പെടുമെന്ന് ഇറാൻ
text_fieldsവാഷിങ്ടൺ: യുറേനിയം സമ്പുഷ്ടീകരണം പൂർണമായും നിർത്തണമെന്ന് യു.എസ് നിർബന്ധം പിടിച്ചാൽ ആണവചർച്ചകൾ പരാജയപ്പെടുമെന്ന് ഇറാൻ. വിദേശകാര്യസഹമന്ത്രി മാജിദ് താക്ത് രവാഞ്ചിയാണ് ഇക്കാര്യം പറഞ്ഞത്.
യുറേനിയം സമ്പുഷ്‍ടീകരണത്തിൽ നിന്ന് പിന്മാറാതെ ഇറാനുമായി ആണവകരാറിൽ ഏർപ്പെടില്ലെന്ന് യു.എസ് നയതന്ത്രപ്രതിനിധി സ്‍റ്റീവ് വിറ്റ്കോവ് പറഞ്ഞു. യുറേനിയം സമ്പുഷ്ടീകരണമെന്നത് രാജ്യത്തിന്റെ നേട്ടമായാണ് കണക്കാക്കുന്നത്. അതിൽ നിന്ന് പിന്മാറാൻ ഒരുക്കമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇറാൻ ആണവായുധം നിർമിക്കരുതെന്നാണ് യു.എസിന്റെ താൽപര്യമെങ്കിൽ അത് സംബന്ധിച്ച് ചർച്ചകൾക്ക് തയാറാണ്. ഗൗരവമായ ചർച്ചകളിലൂടെ ഇതിന് പരിഹാരം കാണാൻ തയാറാണെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി പറഞ്ഞു. ഇറാന്റെ ആണവപദ്ധതി പൂർണമായും സമാധാനം ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പറഞ്ഞു. യു.എസുമായി റോമിൽവെച്ച് നടക്കേണ്ട അഞ്ചാംഘട്ട ആണവചർച്ചകളിൽ തീരുമാനമായിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി.
യു.എസ് ചർച്ചകൾ സങ്കീർണമാക്കുകയാണെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം വക്താവ് പറഞ്ഞു.നേരത്തെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിനിടെ ഇറാനുമായി കരാറിലെത്താനുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

