‘ഇസ്രായേലിനെ ഭയക്കണം, ഇപ്പോൾ കൂടുതൽ ഭയക്കണം; ഈ സുവർണാവസരം നഷ്ടപ്പെടുത്തരുത് എന്ന് ചിന്തിച്ച ഒരൊറ്റ രാജ്യമേ ഉള്ളൂ’ -സജി മാർക്കോസ്
text_fieldsകൊച്ചി: ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചയിൽ മിക്ക കാര്യങ്ങളിലും ധാരണയായതായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞത് നുണയാണെങ്കിൽ പോലും സമാധാനം കാംക്ഷിക്കുന്ന എല്ലാവർക്കും ചെറുതെങ്കിലും നല്ല വാർത്തയാണെന്ന് പശ്ചിമേഷ്യൻ നിരീക്ഷകനും എഴുത്തുകാരനുമായ സജി മാർക്കോസ്. എന്നാൽ, ഈ സന്ദർഭത്തിൽ ഇസ്രായേലിനെ ഭയക്കണമെന്നും ഇപ്പോൾ കൂടുതൽ ഭയക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തെ, ഇറാനുമായുള്ള അമേരിക്കയുടെ ആണവ ചർച്ച പുരോഗമിക്കുമ്പോൾ ഇസ്രായേൽ സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ‘ഫെബ്രുവരി 26ന് വിയന്നയിൽ വച്ച് ഒമാന്റെ നേതൃത്വത്തിൽ നടന്ന ചർച്ച പുരോഗതിയിലായിരുന്നു. മാർച്ച് രണ്ടിന് സാങ്കേതിക ചർച്ചകൾ നടത്തുന്നതിനുള്ള അജണ്ടയും പറഞ്ഞാണ് പിരിഞ്ഞത്. വലുതല്ലെങ്കിലും ചെറിയ സമാധാന പ്രതീക്ഷ പലർക്കുമുണ്ടായിരുന്നു. പക്ഷെ, എന്റെ അടുത്ത സുഹൃത്തുക്കളോട് ഭയക്കണം എന്ന് അന്ന് വൈകുന്നേരവും പറഞ്ഞിരുന്നു, പ്രവചിക്കാൻ അറിഞ്ഞിട്ടല്ല. അമേരിക്കൻ സൈനികവ്യൂഹം ഇറാന് ചുറ്റും ഇത്രയും മൊബിലൈസ് ചെയ്ത ഒരു സന്ദർഭം ഇതിനു മുൻപ് ഉണ്ടായിട്ടില്ല. ഈ സുവർണാവസരം നഷ്ടപ്പെടുത്തിക്കൂടാ എന്ന ചിന്തിച്ച ഒരൊറ്റ രാജ്യമേ ഉള്ളൂ- ഇസ്രായേൽ. ഒറ്റയ്ക്ക് ഇറാനോട് യുദ്ധം ചെയ്ത് വിജയിക്കില്ല എന്നു ഇസ്രയെലിന് നന്നായി അറിയാം. പ്രത്യേകച്ച് കഴിഞ്ഞ ജൂണിനു ശേഷം. അമേരിക്ക കൂടെ വേണം എന്ന ആഗ്രഹിക്കുന്ന കിരീടം ഹൈദ്രോസ് ആണ് ഇസ്രായേൽ. അതുകൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള ഏതു സമാധാന ചർച്ചയുടെ പുരോഗതിയും നെതന്യഹുവിന്റെ 1992 മുതലുള്ള സ്വപ്നത്തിനു ഭംഗം വരുത്തും. സമാധാന ചർച്ചകൾ പുരോഗമിക്കുന്നത്തിൽ അസ്വസ്ഥരായ ഇസ്രായേൽ "തേങ്ങാ ഉടയ്ക്കും" എന്ന് എനിക്ക് ഏതാണ്ട് ഉറപ്പായിരുന്നു; അത് സംഭവിച്ചു. ഇപ്പോഴും സമാനസാധ്യതകൾ നിലനിൽക്കുന്നു’ -സജി മാർക്കോസ് ചൂണ്ടിക്കാട്ടി.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
ഇറാനുമായി ചർച്ച നടത്തി, ആക്രമണം തൽക്കാലയ്ക്ക് നിർത്തിവയ്ക്കുന്നു എന്നു ട്രംപ്.
ഞങ്ങൾ നേരിട്ടോ , മധ്യസ്ഥൻ മുഖേനയോ ചർച്ച നടത്തിയിട്ടില്ല എന്ന് ഇറാൻ.
ചർച്ച നടത്തി എന്ന് ട്രംപ് നുണ പറയുകയാണ് എന്ന് ഞാൻ കരുതുന്നു.
അതിൽ കുഴപ്പമില്ല എന്നും കരുതുന്നു.
ഇറാന്റെ ഊർജ്ജസ്രോതസുകളെ ആക്രമിക്കാതിരിക്കുന്നതാണ് ലോകസമാധാനത്തിനും ഊർജ്ജസുരക്ഷയ്ക്കും നല്ലത്.
ലോക പൊലീസിന് സ്വയം പിന്മാറുന്നു എന്ന് പറയാൻ ജാള്യതയുണ്ടാകും. ആത്മാഭിമാനം രക്ഷിക്കുന്നതിനുള്ള നുണയാണ്.
ഇനി ആക്രമണമുണ്ടാകരുത് - യുദ്ധം അവസാനിക്കണം. അതേ നമുക്ക് ആവശ്യമുള്ളൂ.
സമാധാനം കാംക്ഷിക്കുന്ന എല്ലാവര്ക്കും ചെറുതെങ്കിലും നല്ല വാർത്തയാണ് ഈ താൽക്കാലിക യുദ്ധവിരാമം.
പക്ഷെ, ഇസ്രായേലിനെ ഭയക്കണം. ഇപ്പോൾ കൂടുതൽ ഭയക്കണം.
ഫെബ്രുവരി 26 ആം തീയതി വിയന്നയിൽ വച്ച് ഒമാന്റെ നേതൃത്വത്തിൽ നടന്ന ചർച്ച പുരോഗതിയിലായിരുന്നു. മാർച്ച് രണ്ടിനു സാങ്കേതിക ചർച്ചകൾ നടത്തുന്നതിനുള്ള അജണ്ടയും പറഞ്ഞാണ് പിരിഞ്ഞത്. വലുതല്ലെങ്കിലും ചെറിയ സമാധാന പ്രതീക്ഷ പലർക്കുമുണ്ടായിരുന്നു.
പക്ഷെ, എന്റെ അടുത്ത സുഹൃത്തുക്കളോട് ഭയക്കണം എന്ന് അന്ന് വൈകുന്നേരവും പറഞ്ഞിരുന്നു, പ്രവചിക്കാൻ അറിഞ്ഞിട്ടല്ല.
അമേരിക്കൻ സൈനികവ്യൂഹം ഇറാന് ചുറ്റും ഇത്രയും മൊബിലൈസ് ചെയ്ത ഒരു സന്ദർഭം ഇതിനു മുൻപ് ഉണ്ടായിട്ടില്ല. ഈ സുവർണ്ണ അവസരം നഷ്ടപ്പെടുത്തിക്കൂടാ എന്ന ചിന്തിച്ച ഒരൊറ്റ രാജ്യമേ ഉള്ളൂ- ഇസ്രായേൽ.
ഒറ്റയ്ക്ക് ഇറാനോട് യുദ്ധം ചെയ്ത വിജയിക്കില്ല എന്നു ഇസ്രയെലിന് നന്നായി അറിയാം പ്രത്യേകച്ച് കഴിഞ്ഞ ജൂണിനു ശേഷം. അമേരിക്ക കൂടെ വേണം എന്ന ആഗ്രഹിക്കുന്ന കിരീടം ഹൈദ്രോസ് ആണ് ഇസ്രായേൽ
അതുകൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള ഏതു സമാധാന ചർച്ചയുടെ പുരോഗതിയും നെതന്യഹുവിന്റെ 1992 മുതലുള്ള സ്വപ്നത്തിനു ഭംഗം വരുത്തും.
സമാധാന ചർച്ചകൾപുരോഗമിക്കുന്നത്തിൽ അസ്വസ്ഥരായ ഇസ്രായേൽ "തേങ്ങാ ഉടയ്ക്കും" എന്ന് എനിക്ക് ഏതാണ്ട് ഉറപ്പായിരുന്നു - അത് സംഭവിച്ചു.
ഇപ്പോഴും സമാനസാധ്യതകൾ നിലനിൽക്കുന്നു.
ട്രംപ് കോമാളി ആണെങ്കിലും മണ്ടനല്ല.
ഇറാന്റെ ഊർജ്ജസ്രോതസുകൾ ആക്രമിക്കപ്പെട്ടാൽ ഉണ്ടാകാൻ പോകുന്ന പ്രത്യാക്രമണത്തിന്റെ Extent of Damage നന്നായി അറിയാം. അതുണ്ടാകാൻ ട്രംപ് ആഗ്രഹിക്കുന്നില്ല.
പക്ഷെ, ഹൃദയശൂന്യരായ സയണിസ്റ്റുകൾ അമേരിക്കയുടെ പേരിൽ ആക്രമണം തുടരുമോയെന്ന ഭയമുണ്ട്.
ഉണ്ടാകാതിരിക്കട്ടെ. സമാധാനം പുലരട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

