ഇസ്രായേലിന് കനത്ത തിരിച്ചടി നൽകണമെന്ന് ഇറാൻ പാർലമെൻറ്
text_fieldsതെഹ്റാൻ: രാജ്യത്തെ ആണവോർജ പരീക്ഷണങ്ങളുടെ അന്താരാഷ്ട്ര പരിശോധന നിർത്തിവെക്കണമെന്ന് ഇറാൻ പാർലമെൻറ് ആവശ്യപ്പെട്ടു. ആണവ, പ്രതിരോധ ശാസ്ത്രജ്ഞൻ മുഹ്സിൻ ഫഖ്രിസാദയുടെ കൊലപാതകത്തിെൻറ പശ്ചാത്തലത്തിലാണ് ഇറാെൻറ പാർലമെൻറ് ഐകകഠ്യേന അന്താരാഷ്ട്ര സമൂഹത്തിെൻറ പരിശോധന നിർത്തിവെക്കാൻ ആവശ്യപ്പെട്ടത്.
പടിഞ്ഞാറുമായി സംഭാഷണത്തിലേർപ്പെടാൻ ഈ നടപടി ഇറാനെ പ്രേരിപ്പിക്കുമെന്ന തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. എങ്കിൽ അത് നിർത്തിവെക്കാൻ ഇറാൻ തീരുമാനിച്ചിരിക്കുകയാണെന്നും ഒരു പാർലമെൻറ് അംഗം പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേലിന് കനത്ത തിരിച്ചടി നൽകണമെന്നും ലോകത്തെ ഏറ്റവും സമർഥമായ ആണവ വ്യവസായ രാജ്യമായി ഇറാൻ മാറണമെന്നും പാർലമെൻറ് ആവശ്യപ്പെട്ടു.
അതേസമയം, മുഹ്സിൻ ഫഖ്രിസാദയുടെ കൊലപാതകത്തിനു പിന്നിൽ ഇസ്രായേൽ ആണെങ്കിൽ ശക്തമായി തിരിച്ചടിക്കണമെന്ന് ഇറാൻ പത്രം ആഹ്വാനം ചെയ്തു. ഇസ്രായേലിെൻറ പ്രമുഖ തുറമുഖ നഗരമായ ഹൈഫയിൽ ഇറാൻ ആക്രമണം നടത്തണമെന്നാണ് പ്രാദേശിക പത്രമായ 'കെയ്ഹാൻ' ഞായറാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രമുഖ രാഷ്ട്രീയ വിശകലന വിദഗ്ധനായ സാദുല്ല സെരിയുടേതാണ് ലേഖനം. കഴിഞ്ഞ ജനുവരിയിൽ ഇറാൻ ജനറലിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാഖിൽ അമേരിക്കൻ സേനക്കു നേരെ നടത്തിയതിനെക്കാൻ ഭീകരമായ ആക്രമണമായിരിക്കണം ഹൈഫയിൽ നടത്തേണ്ടത്.ഹൈഫയിൽ വൻ ആൾനാശം വരുത്തുന്നതു വഴി മാത്രമേ അവരെ ഇത്തരം പ്രവൃത്തിയിൽനിന്ന് പിന്തിരിപ്പിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

