Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
cruise missile iran
cancel
camera_alt

ഇറാൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട മി​ൈസലി​െൻറ ചിത്രം

Homechevron_rightNewschevron_rightWorldchevron_rightഇറാൻ പുതിയ...

ഇറാൻ പുതിയ ബാലിസ്​റ്റിക്​, ക്രൂയിസ്​ മിസൈലുകൾ വികസിപ്പിച്ചു

text_fields
bookmark_border

തെഹ്​റാൻ: അമേരിക്കയുമായുള്ള ബന്ധം കൂടുതൽ മോശമാകുന്നതിനിടെ ഇറാൻ രണ്ട്​ പുതിയ മിസൈലുകൾ കൂടി വികസിപ്പിച്ചു. 1400 കി​ലോമീറ്റർ അകലെയുള്ള ലക്ഷ്യം വരെ തകർക്കാൻ ശേഷിയുള്ള ബാലിസ്​റ്റിക്​ മിസൈലും 1000 കിലോമീറ്റർ ശേഷിയുള്ള ക്രൂയിസ്​ മിസൈലുമാണ്​ ദേശീയ പ്രതിരോധ വ്യവസായ ദിനത്തിൽ ഇറാൻ പ്രദ​ർശിപ്പിച്ചത്​. ബഗ്​ദാദ്​ വിമാനത്താവളത്തിന്​ പുറത്ത്​ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ ജനറൽ ഖാസിം സുലൈമാനിയുടെയും ഇറാഖി പൗരസേന നേതാവ്​ അബൂ മഹ്​ദി അൽ മുഹന്ദിസി​െൻറയും പേരുകളാണ്​ മിസൈലുകൾക്ക്​ നൽകിയത്​.

പുതിയ മിസൈലുകൾ തങ്ങളുടെ പ്രതിരോധത്തെ സംബന്ധിച്ച്​ സുപ്രധാനമാണെന്നും ​ക്രൂയിസ്​ മിസൈലി​െൻറ ശേഷി 300 കിലോമീറ്ററിൽ നിന്ന്​ 1000 കിലോമീറ്ററിലേക്ക്​ രണ്ടു​ വർഷത്തിനുള്ളിൽ വർധിപ്പിക്കാൻ കഴിഞ്ഞത്​ മികച്ച ​േനട്ടമാണെന്നും പ്രസിഡൻറ്​ ഹസൻ റൂഹാനി പറഞ്ഞു.

ആളില്ലാ വിമാനങ്ങൾക്കായി നാലാം തലമുറ ടർബോ എൻജിനും വികസിപ്പിച്ചിട്ടുണ്ട്​. തദ്ദേശീയമായി വികസിപ്പിച്ച ഇരട്ട സീറ്റ്​ യുദ്ധ വിമാനമായ 'കോവ്​സാറി'നായി തദ്ദേശീയമായി എൻജിൻ നിർമിക്കുന്ന പ്രവർത്തനങ്ങളും വ്യാഴാഴ്​ച ഉദ്​ഘാടനം ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranbagdadmissiletehrancruise missile
News Summary - iran tested new cruise missiles
Next Story