പാനമ പതാകയേന്തിയ എണ്ണക്കപ്പൽ ഇറാൻ പിടികൂടി
text_fieldsമനാമ: പാനമയുടെ പതാക വഹിച്ച എണ്ണക്കപ്പൽ ഹോർമുസ് കടലിടുക്കിൽവെച്ച് ഇറാൻ പിടിച്ചെടുത്തതായി ബഹ്റൈൻ ആസ്ഥാനമായ യു.എസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പട അറിയിച്ചു. ഒരാഴ്ചക്കിടെ ഇറാൻ പിടിച്ചെടുക്കുന്ന രണ്ടാമത്തെ എണ്ണക്കപ്പലാണിത്.
നിയോവി എന്ന കപ്പലാണ് ഇറാെന്റ അർധസൈനിക വിഭാഗമായ റവലൂഷണറി ഗാർഡിെന്റ പിടിയിലായതെന്ന് യു.എസ് നാവികസേന അറിയിച്ചു. റവലൂഷണറി ഗാർഡിെന്റ കപ്പലുകൾ എണ്ണക്കപ്പലിനെ വളയുന്നതിെന്റ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ദിശ മാറ്റി ഇറാൻ തീരത്തേക്ക് പോകാൻ ഈ കപ്പലുകൾ എണ്ണക്കപ്പലിനെ നിർബന്ധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

