Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കയുടേത് വ്യാജ...

അമേരിക്കയുടേത് വ്യാജ പ്രചാരണങ്ങളെന്ന് ഇറാൻ

text_fields
bookmark_border
അമേരിക്കയുടേത് വ്യാജ പ്രചാരണങ്ങളെന്ന് ഇറാൻ
cancel

തെഹ്റാൻ: തങ്ങൾക്കെതിരെ അമേരിക്ക നടത്തുന്നത് വ്യാജ പ്രചാരണങ്ങളെന്ന് ഇറാൻ. സ്റ്റേറ്റ് ഓഫ് ദി യൂനിയൻ പ്രഭാഷണത്തിലെ ട്രംപിെന്റ പരാമർശങ്ങൾക്കെതിരെയാണ് ഇറാൻ രംഗത്തെത്തിയത്. അഡോൾഫ് ഹിറ്റ്ലറുടെ പ്രചാരണ മന്ത്രിയായിരുന്ന ജോസഫ് ഗീബൽസിനോടാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായിൽ ബാഗേയി ട്രംപിനെ ഉപമിച്ചത്. ട്രംപും അദ്ദേഹത്തിെന്റ ഭരണകൂടവും തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്പിനെയും വിദേശത്തെ അമേരിക്കയുടെ സൈനിക താവളങ്ങളെയും ആക്രമിക്കാൻ കഴിയുന്ന മിസൈലുകൾ ഇറാൻ വികസിപ്പിച്ചതായാണ് പ്രഭാഷണത്തിൽ ട്രംപ് പറഞ്ഞത്. അമേരിക്ക വരെ എത്തുന്ന മിസൈലുകൾ നിർമിക്കാനുള്ള ശ്രമത്തിലാണ് ഇറാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആണവായുധ പദ്ധതി പുനരാരംഭിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ഇറാൻ പിന്മാറുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.

ഇറാെന്റ ആണവ പദ്ധതിയെക്കുറിച്ചും ബാലിസ്റ്റിക് മിസൈലുകളെക്കുറിച്ചും ജനുവരിയിലെ പ്രക്ഷോഭത്തിലെ മരണസംഖ്യയെക്കുറിച്ചും ട്രംപും കൂട്ടാളികളും പറയുന്നത് വലിയ നുണകളാണെന്ന് ഇസ്മായിൽ ബാഗേയി എക്സിൽ കുറിച്ചു. പ്രക്ഷോഭത്തിൽ 32,000 പേർ കൊല്ലപ്പെട്ടതായാണ് ട്രംപ് പ്രഭാഷണത്തിൽ പറഞ്ഞത്. 7000 പേർ മരിച്ചതായാണ് അമേരിക്ക ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസി പറയുന്നത്. 3117 പേർ മരിച്ചതായാണ് ഇറാൻ ഇതുവരെ സമ്മതിച്ചിരിക്കുന്നത്. അമേരിക്കക്ക് ഒന്നുകിൽ നയതന്ത്ര മാർഗം നോക്കാമെന്നും അല്ലെങ്കിൽ ഇറാെന്റ ക്രോധം നേരിടാമെന്നും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖലിബാഫ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranWorld NewsUSA
News Summary - Iran says US propaganda is fake
Next Story