പ്രക്ഷോഭകാരികളുടെ വധ ശിക്ഷ നടപ്പിലാക്കില്ലെന്ന് ഇറാൻ; വ്യോമാതിർത്തിയിൽ നിയന്ത്രണം; എയർ ഇന്ത്യാ വിമാനങ്ങൾ വഴി തിരിച്ചുവിടും
text_fieldsഅബ്ബാസ് അരഗ്ച്ചി
തെഹ്റാൻ: സംഘർഷ രൂക്ഷമായ ഇറാനിൽ പ്രതിഷേധക്കാരുടെ അതിവേഗ വിചാരണയും വധ ശിക്ഷയും രാജ്യം നടപ്പിലാക്കില്ലെന്ന് വിദേശ കാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി അറിയിച്ചു. പ്രതിഷേധക്കാരുടെ വിചാരണ അതിവേഗത്തിലാക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഫോക്സ് ന്യൂസ് ചാനലിനു നൽകിയ അഭിമുഖത്തിൽ അമേരിക്കയുമായി ചർച്ചകൾക്ക് തയാറാണെന്നും അരഗ്ച്ചി അറിയിച്ചിട്ടുണ്ട്.
അമേരിക്കയുമായുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇറാൻ മുന്നറിയിപ്പില്ലാതെ വാണിജ്യ വിമാനങ്ങൾക്ക് വ്യോമാതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്തി. പ്രാദേശിക സമയം രാവിലെ 7.30 വരെയാണ് അടച്ചിടൽ. നേരത്തെ രണ്ട് മണിക്കൂറിലേക്കായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
വ്യോമപാത അടച്ചിട്ട നടപടിയിൽ രാജ്യം വിശദീകരണം ൻകിയിട്ടില്ല. നിയന്ത്രണങ്ങളെതുടർന്ന് ഇറാന്‍റെ വ്യോമപാതയിലൂടെ സഞ്ചരിക്കുന്ന എയർ ഇന്ത്യാ വിമാനങ്ങൾ വഴി തിരിച്ചു വിടുമെന്നും വിമാനങ്ങൾ വൈകാൻ സാധ്യത ഉണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

