ഇസ്രായേൽ ആണവ രഹസ്യങ്ങൾ പുറത്തുവിടുമെന്ന് ഇറാൻ
text_fieldsഇറാന്റെ രഹസ്യാന്വേഷണ മന്ത്രി ഇസ്മായിൽ ഖത്തീബ്
തെഹ്റാൻ: ഇസ്രായേൽ ആണവ പദ്ധതി രഹസ്യങ്ങൾ ചോർത്തിയെടുത്തെന്നും അവ വൈകാതെ പുറത്തുവിടുമെന്നും ഭീഷണിയുമായി ഇറാൻ. ആണവ പദ്ധതി ആരോപിച്ച് ഇറാനുമേൽ കൂടുതൽ ഉപരോധങ്ങൾക്ക് യൂറോപ്യൻ രാജ്യങ്ങൾക്ക് യു.എന്നിൽ നീക്കം ശക്തമാക്കിയതിനിടെയാണ് പുതിയ വെല്ലുവിളി.
ആണവ നിലയങ്ങളെ കുറിച്ച വിവരങ്ങളടക്കം വൻവിവര ശേഖരമാണ് തങ്ങളുടെ ചാരന്മാർ ചോർത്തിയെടുത്തതെന്നും അടുത്തിടെ അറസ്റ്റിലായ രണ്ട് ഇസ്രായേൽ പൗരന്മാർക്ക് ഇക്കാര്യത്തിൽ പങ്കുണ്ടെന്നും ഇറാൻ സൂചിപ്പിച്ചു. വിയന്നയിൽ തിങ്കളാഴ്ച തുടങ്ങിയ അന്താരാഷ്ട്ര ആണവോർജ സമിതി യോഗത്തിലാണ് ഇറാനെതിരെ നീക്കവുമായി യൂറോപ്യൻ ശക്തികൾ ഇറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

