യുദ്ധം: 25 ആശുപത്രികൾ ആക്രമിക്കപ്പെട്ടു, 1200 മരണം, ഗുരുതര ഭീഷണിയെന്ന് ഡബ്ല്യു.എച്ച്.ഒ
text_fieldsതെഹ്റാൻ: ഇസ്രായേലും യു.എസും സംയുക്തമായി നടത്തുന്ന ആക്രമണം ഇറാന്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തെയും സാരമായി ബാധിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് ഹൊസൈൻ കെർമൻപൂർ. 25 ആശ്രുപത്രികൾ ആക്രമണത്തിൽ തകർന്നു. എട്ട് ദിവസത്തെ യുദ്ധം ഇറാനിലെ സാധാരണക്കാർക്ക് വലിയ നാശനഷ്ടങ്ങൾ വരുത്തിവച്ചതെന്ന് എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി.
ആക്രമണത്തിൽ 1,200ലധികം പേർ കൊല്ലപ്പെട്ടു. ഇതിൽ 12 വയസ്സിന് താഴെയുള്ള ഏകദേശം 200 കുട്ടികളും ഏകദേശം 200 സ്ത്രീകളും ഉൾപ്പെടും. 10,000ത്തിലധികം സാധാരണക്കാർക്ക് പരിക്കേറ്റു. ഇതിൽ 1,400 സ്ത്രീകളും ഇതിലുൾപ്പെടും. ഒമ്പത് ആശുപത്രികളുടെ പ്രവർത്തം പൂർണമായും നലച്ചു. 18 പ്രീ-ഹോസ്പിറ്റൽ എമർജൻസി ബേസുകളും 14 ആംബുലൻസുകളും നശിപ്പിക്കപ്പെട്ടവയിൽപ്പെടും. കൂടാതെ, രണ്ട് കൗണ്ടി ആരോഗ്യ കേന്ദ്രങ്ങൾ, 17 സമഗ്ര ആരോഗ്യ സേവന കേന്ദ്രങ്ങൾ, രണ്ട് ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയും ആക്രണത്തിൽ തകർന്നു. സംഭവത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ഡയറക്ടർ ജനറൽ ടെഡ്രോസ് അധനോം ആശങ്ക പ്രകടിപ്പിച്ചു. "ഇറാനിലും പശ്ചിമേഷ്യയിലുടനീളവുമുള്ള സംഘർഷത്തിൽ 1,000-ത്തിലധികം പേരെ കൊന്നൊടുക്കുകയും 100,000-ത്തിലധികം ആളുകളെ കുടിയിറക്കുകയും 16 രാജ്യങ്ങളെ ബാധിക്കുകയും ചെയ്തു" അദ്ദേഹം പറഞ്ഞു.
ഇറാനിൽ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾക്കെതിരായ 13 ആക്രമണങ്ങളും ലെബനനിലെ ഒരു ആക്രമണവും തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ കേന്ദ്രത്തിനെതിരെയുള്ള ആക്രമണ യുദ്ധമുങ്ങളിൽ പാലിക്കേണ്ട മാനുഷികനിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ആണവ അപകടസാധ്യതകൾ ഗുരുതരമായ പൊതുജനാരോഗ്യ ഭീഷണി ഉയർത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെബ്രുവരി 28 ന് ആക്രമണം ആരംഭിച്ചതിനുശേഷം സ്കൂളുകൾ, ആശുപത്രികൾ, ചരിത്ര സ്മാരകങ്ങൾ എന്നിവ ആക്രമിക്കപ്പെട്ടതായി ഉപഗ്രഹ ചിത്രങ്ങളും പരിശോധിച്ച വീഡിയോകളും സൂചിപ്പിക്കുന്നു.
സൈനിക കേന്ദ്രങ്ങൾക്കു സമീപത്തുള്ള ജനവാസ കേന്ദ്രങ്ങളിലേക്കും ആക്രമണം നടത്തുന്നുണ്ട്. ഇറാനിലെ ആളുകളുമായി ആശയവിനിമയം നടത്തുന്നതും കൂടുതൽ ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. ഇന്റർനെറ്റ് വിച്ഛേദിച്ചത് വീഡിയോ ദൃശ്യങ്ങൾ ലഭിക്കുന്നതിനും നിലവിലെ സാഹചര്യങ്ങൾ പരിശോധിക്കുന്നതിനും വെല്ലുവിളിയാകുന്നുണ്ടെന്നും അധികാരികൾ പറഞ്ഞു.
മാർച്ച് 8 വരെയുള്ള ആക്രമണത്തിൽ 194 കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് 1,205 സിവിലിയൻ മരണങ്ങളും 187 സൈനിക മരണങ്ങളും സ്ഥിരീകരിച്ചതായി ഹ്യൂമൻ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജൻസി (ഹർന) റിപ്പോർട്ട് ചെയ്തു. തിരിച്ചറിയാൻ കഴിയാത്ത 316 മരണങ്ങളുമുണ്ട്. 30 പ്രവിശ്യകളിലായി 148 സംഭവങ്ങളിലായി കുറഞ്ഞത് 752 ആക്രമണങ്ങളെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഹർന കണ്ടെത്തി. ആക്രമണങ്ങളിൽ ഏകദേശം 34 ശതമാനവും തെഹ്‌റാനെയായിരുന്നു ലക്ഷ്യം വച്ചത്. ഇസ്ഫഹാൻ കെർമൻഷാ, ഖുസെസ്ഥാൻ, അൽബോർസ് തുടങ്ങിയ കേന്ദ്രങ്ങളിലും രൂക്ഷമായ ആക്രപമണം നടന്നു. വ്യോമാക്രമണങ്ങളിൽ ഏകദേശം 10,000 റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ യൂണിറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി തലവൻ ഡോ. പിർ ഹുസൈൻ കൂലിവന്ത് പറഞ്ഞു.
സന്നദ്ധ സംഘങ്ങൾ സമാഹരിച്ച പ്രാദേശിക വിവിരങ്ങൾ പ്രകാരം, 7,943 റെസിഡൻഷ്യൽ യൂണിറ്റുകൾക്കും 1,617 കൊമേഴ്‌സ്യൽ യൂണിറ്റുകൾക്കും കേടുപാടുകൾ സംഭവിച്ചു. ആക്രമണങ്ങളിൽ 32 ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ സെന്ററുകളും 65 സ്‌കൂളുകളും തകർന്നു, 13 റെഡ് ക്രസന്റ് സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഗരുതരമായി മനുഷ്യാവകാശ ലംഘനങ്ങളാണ് ഇറാനിൽ നടക്കുന്നതെന്നും സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

