Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസുമായി ചർച്ചക്ക്...

യു.എസുമായി ചർച്ചക്ക് ഉദ്യോഗസ്ഥരെ അയക്കില്ലെന്ന് ഇറാൻ; പാക് മധ്യസ്ഥശ്രമം പാളി

text_fields
bookmark_border
യു.എസുമായി ചർച്ചക്ക് ഉദ്യോഗസ്ഥരെ അയക്കില്ലെന്ന് ഇറാൻ; പാക് മധ്യസ്ഥശ്രമം പാളി
cancel

ന്യൂഡൽഹി: പശ്മിമേഷ്യയെ പ്രതിസന്ധിയിലാക്കിയ യുദ്ധം അസാനിപ്പിക്കുന്നതിന് പാക്കിസ്താന്‍റെ മധ്യസ്ഥ ശ്രമം പൊളിഞ്ഞു. വരുംദിവസങ്ങളിൽ യു.എസുമായുള്ള ചർച്ചക്ക് ഉദ്യോഗസ്ഥരെ ഇസ്ലാമാബാദിലേക്ക് അയയ്ക്കാൻ തങ്ങൾ തയ്യാറല്ലെന്ന് ഇറാൻ പാക്കിസ്താനെ ഔദ്യോഗികമായി അറിയിച്ചതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് ഇറാൻ തങ്ങളുടെ നിലപാട് പാക്കിസ്താനെ ഔദ്യോഗികമായി അറിയിച്ചത്. യു.എസിന്‍റെ ആവശ്യങ്ങൾ സ്വീകാര്യമല്ലെന്ന് ഇറാൻ ഊന്നിപ്പറഞ്ഞു. ഇതോടെ ചർച്ചകൾക്കുള്ള സാധ്യത അവസാനിച്ചു.

ഇതോടെ യുദ്ധം അ്വസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ അനിശ്ചിതത്വത്തിലായി. എന്നാൽ ചർച്ചാവേദി മാറ്റാനുള്ള ശ്രമത്തിലാണ് തുർക്കിയും ഈജിപ്തും. ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ മറ്റുസ്ഥലങ്ങൾ അന്വേഷിക്കുകയാണ് ഇവർ. നലവിലെ സാഹചരപ്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി സമാധാനം പുനസ്ഥാപിക്കാൻ വെടിനിർത്തൽ ധാരണയിലെത്താനുള്ള ശ്രമത്തിലാണ് മധ്യസ്ഥത്തിന് നേതൃത്വം ഏറ്റെടുക്കാൻ തയ്യാറാവുന്ന തുർക്കിയും ഇറാനും.

അതേസമയം ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും പകരമായി വെടിനിർത്തൽ കരാർ സാധ്യമാക്കുന്നതിനും അമേരിക്കയും ഇറാനും ചർച്ചകൾ നടത്തിവരികയാണെന്ന് ആക്‌സിയോസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞബുധനാഴ്ച സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള ടെലിഫോൺ സംഭാഷണത്തിനിടെ സാധ്യമായ വെടിനിർത്തലിനെക്കുറിച്ച് ട്രംപ് സംസാരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ഇറാൻ പ്രസിഡന്റ് ഒരു വെടിനിർത്തൽ ആഗ്രഹിക്കുന്നുവെന്ന് അതേദിവസം തന്നെ ട്രൂത്ത് സോഷ്യലിൽ ഒരു പോസ്റ്റിൽ ട്രംപ് അവകാശപ്പെട്ടിരുന്നു. ഹുർമുസ് കടലിടുക്ക് തുറക്കുക‍യും കപ്പൽ ഗതാഗതം സുഖമമാവുകയും ചെയ്താൻ മാത്രമേ അത് സംഭവിക്കൂ എന്നും ട്രംപ് പറഞ്ഞിരുന്നു.

എന്നാൽ ട്രംപിന്‍റെ അവകാശവാദം തെറ്റും അടിസ്ഥാനരഹിതവുമാണെന്നായിരുന്നു ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതികരണം.

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് സൗദി അറേബ്യ, പാകിസ്താൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടത്തിയിരുന്നു. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാൻ ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദുലാത്തി എന്നിവർ പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാറുമായി വിശദമായ ചർച്ചകൾ നടത്തിയായിരുന്നു ചർച്ചാ വേദി അടക്കം തീരുമാനിച്ചിരുന്നത്.

അതേസമയം യുദ്ധം രൂക്ഷമാവുന്നതിനിടെ രണ്ടു യു.എസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടു. ഇത് യു.എസിന് കനത്ത തിരിച്ചടിയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranWorld NewsmiddleeastUS Iran WarUS Israel Iran War
News Summary - Iran Refuses To Meet US Officials In Pak, Ceasefire Efforts Hit Wall: Report
Next Story