ചെങ്കൊടി ഉയർത്തി ഇറാൻ; പ്രതികാരത്തിന്‍റെ പതാക നൽകുന്ന സന്ദേശമെന്ത്?
text_fieldsRed flag in Iran
തെഹ്റാൻ: ഇറാൻ പരമോന്നത നേതാവായ ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടതിനു പിന്നാലെ പ്രതികാരത്തിന്‍റെ പതാക ഉയർത്തി ഇറാൻ. ഖോമിലെ ജംകരാൻ പള്ളിയുടെ താഴികക്കുടത്തിന് മുകളിലാണ് ഇറാൻ ചുവന്ന കൊടി ഉയർത്തിയത്.
ഇറാനികളുടെ ആചാരപ്രകാരം നീതി, പ്രതികാരം എന്നിവ സൂചിപ്പിക്കുന്നതിനുള്ളതാണ് ഈ ചെങ്കൊടി.
രക്തസാക്ഷിത്വം, കൊടിയ അനീതി എന്നിവയുണ്ടാകുന്ന സാഹചര്യത്തിലാണ് ഇത്തരം കൊടികൾ പള്ളിയുടെ താഴികക്കുടത്തിനു മുകളിൽ ഉയർത്തുന്നത്.പശ്ചിമേഷ്യയിൽ സംഘർഷം ഇനിയും രൂക്ഷമാകാമെന്ന സൂചനയാണ് ഇത് നൽകുന്നത്.
ശനിയാഴ്ചയാണ് യു.എസ് –ഇസ്രയേൽ ആക്രമണത്തിൽ ഖാംനഇ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മകളും മരുമകനും പേരക്കുട്ടിയും ഉന്നത ഉദ്യോഗസ്ഥരും ഖാംനഇക്കൊപ്പം കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ചയാണ് കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

