Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രസിഡന്റും പരമോന്നത...

പ്രസിഡന്റും പരമോന്നത നേതാവും തമ്മിൽ ഭിന്നതയില്ല; വിദേശ മാധ്യമ റിപ്പോർട്ടുകൾ തള്ളി പെസഷ്കിയാൻ

text_fields
bookmark_border
പ്രസിഡന്റും പരമോന്നത നേതാവും തമ്മിൽ  ഭിന്നതയില്ല; വിദേശ മാധ്യമ റിപ്പോർട്ടുകൾ തള്ളി പെസഷ്കിയാൻ
cancel

തെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഈയും ഭരണകൂടവും തമ്മിൽ വൻ ഭിന്നത നിലനിൽക്കുന്നുവെന്ന വിദേശ മാധ്യമ റിപ്പോർട്ടുകൾ തള്ളി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. പരമോന്നത നേതാവുമായി താൻ നടത്തിയ കൂടിക്കാഴ്ചകൾ ഏറെ ഫലപ്രദമായിരുന്നുവെന്നും വലിയ കാരുണ്യത്തോടെയും യുക്തിഭദ്രമായ നിലപാടുകളോടെയുമാണ് അദ്ദേഹം തന്നോട് പെരുമാറിയതെന്നും പെസഷ്കിയാൻ വ്യക്തമാക്കി.

‘നിലവിലെ അസാധാരണ സാഹചര്യങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ട് ചില വിനാശകാരികൾ പരമോന്നത നേതാവിനെക്കുറിച്ച് തെറ്റായ ചിത്രീകരണവും വ്യാജ പ്രചാരണങ്ങളും നടത്താൻ ശ്രമിക്കുകയാണ്’-അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രസിഡന്റിന് പരമോന്നത നേതാവ് ‘അവസാന മുന്നറിയിപ്പ്’ നൽകിയതായും നയതന്ത്ര ചർച്ചകളിലും യുദ്ധവുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങളിലും ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ അഹമ്മദ് വാഹിദിന് ഖാംനഈ പൂർണ പിന്തുണ പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഇറാൻ ഭരണകൂടത്തിനുള്ളിലെ തർക്കങ്ങൾക്കിടെ പെസഷ്കിയാന്റെ പ്രധാന രാഷ്ട്രീയ സ്വാധീനം പരമോന്നത നേതാവ് ഇല്ലാതാക്കിയതായി തെഹ്റാനിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായേലി വാർത്താ ചാനലായ ‘ചാനൽ 14’ റിപ്പോർട്ട് ചെയ്തു. മുൻകാലങ്ങളിൽ നയപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നപ്പോൾ രാജി ഭീഷണി ഉയർത്തിയിരുന്ന പ്രസിഡന്റിനോട് വീണ്ടും രാജിസന്നദ്ധത അറിയിച്ചാൽ തടയില്ലെന്ന നിലപാടാണ് ഖാനഈയി സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ മേയിൽ ദേശീയ സുരക്ഷാ, വിദേശകാര്യ നയരൂപവത്കരണങ്ങളിൽ നിന്ന് തന്റെ ഭരണകൂടത്തെ പൂർണമായും പാർശ്വവത്കരിച്ചുവെന്ന് ആരോപിച്ച് പെസഷ്കിയാൻ ഔദ്യോഗികമായി രാജി സമർപ്പിച്ചിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഖാാഇൗയുടെ നിലവിലെ കടുത്ത നിലപാട് രാജ്യത്തെ സൈനിക വിഭാഗവുമായുള്ള അദ്ദേഹത്തിന്റെ പൂർണ്ണ ഐക്യദാർഢ്യത്തെയാണ് കാണിക്കുന്നതെന്നും, ഇത് പെസഷ്കിയാന് തന്ത്രപ്രധാനമായ നയരൂപീകരണങ്ങളിൽ ഇടപെടാനുള്ള അവസരം ഗണ്യമായി കുറച്ചതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേസമയം, ഇറാൻ-യു.എസ് സംഘർഷം മേഖലയിൽ കനത്ത ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹു​ർ​മു​സ് തു​റ​ക്കാ​ൻ ഇ​റാ​നു​മാ​യി ച​ർ​ച്ച മി​ക​ച്ച നി​ല​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും വൈ​കാ​തെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നും യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് അറിയിച്ചു. മ​ധ്യ​സ്ഥ​രാ​യ ഒ​മാ​നു​മാ​യാ​ണ് ഇ​റാ​ൻ ച​ർ​ച്ച​ന​ട​ത്തു​ന്ന​ത്. ഹു​ർ​മു​സി​നു​മേ​ൽ പൂ​ർ​ണ അ​ധി​കാ​ര​വും യു.​എ​സ് ഉ​പ​രോ​ധം എ​ടു​ത്തു​ക​ള​യ​ലു​മാ​ണ് ഇ​റാ​ൻ ആ​വ​ശ്യം. ഇ​റാ​നോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്തു​കൂ​ടി മാ​ത്രം ക​പ്പ​ലു​ക​ൾ അ​ക​ത്തു​ക​ട​ക്കും​വി​ധം യാ​ത്ര ഉ​റ​പ്പാ​ക്കും. പു​റ​ത്തു​ക​ട​ക്കാ​ൻ ഒ​മാ​നോ​ട് ചേ​ർ​ന്ന ഭാ​ഗ​വും ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കും. ഇ​തി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് ച​ർ​ച്ച​ക​ളി​ൽ രൂ​പ​പ്പെ​ട്ട​താ​യി സൂ​ച​ന​യു​ണ്ട്.

ഈ​യാ​ഴ്ച​യോ​ടെ ഹു​ർ​മു​സ് വ​ഴി ച​ര​ക്കു​ക​ട​ത്ത് സാ​ധ്യ​മാ​കു​മെ​ന്ന് യു.​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​​ർ​ക്കോ റൂ​ബി​യോ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. അ​മേ​രി​ക്ക​യു​മാ​യി ച​ർ​ച്ച​ക്കി​ല്ലെ​ന്നും ഒ​മാ​നു​മാ​യി മാ​ത്ര​മേ സം​ഭാ​ഷ​ണ​മു​ള്ളൂ​വെ​ന്നു​മാ​ണ് ഇ​റാ​ൻ നി​ല​പാ​ട്. ഖ​ത്ത​റും ച​ർ​ച്ച​ക​ളു​ടെ ഭാ​ഗ​മാ​ണ്.

ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ഇ​റാ​നെ​തി​രെ ഏ​റ്റ​വും ക​ടു​ത്ത ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് ട്രം​പ് ഭീ​ഷ​ണി മു​ഴ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ​ദീ​ർ​ഘ​ദൂ​ര മി​സൈ​ലു​ക​ളു​ടെ ആ​ഗോ​ള ശേ​ഖ​രം മൊ​ത്ത​മാ​യും ഇ​റാ​നി​ൽ അ​മേ​രി​ക്ക ഉ​പ​യോ​ഗി​ച്ചു​ക​ഴി​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

അ​തി​നി​ടെ, ചെ​ങ്ക​ട​ലി​ൽ ച​ര​ക്കു​ക​പ്പ​ലു​ക​ൾ​ക്ക് ഹൂ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച ഉ​പ​രോ​ധം ശ​ക്ത​മാ​ക്കി. ഒ​രു സൗ​ദി എ​ണ്ണ​ക്ക​പ്പ​ൽ കൂ​ടി ഹൂ​തി​ക​ൾ ആ​ക്ര​മി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ഇ​തോ​ടെ, ദി​വ​സ​ങ്ങ​ൾ​ക്കി​ടെ എ​ട്ടാം ക​പ്പ​ലാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത്. സൗ​ദി​യു​ടെ മാ​ത്രം 29 ക​പ്പ​ലു​ക​ൾ ത​ട​ഞ്ഞ​താ​യി ഹൂ​തി സം​ഘ​ട​ന​യാ​യ അ​ൻ​സാ​റു​ല്ലാ​ഹ് അ​റി​യി​ച്ചു. യ​മ​നു​മേ​ലു​ള്ള ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ക്കും വ​രെ എ​ല്ലാ സൗ​ദി ക​പ്പ​ലു​ക​ളും ത​ട​ഞ്ഞി​ടു​മെ​ന്നാ​ണ് ഹൂ​തി ഭീ​ഷ​ണി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranMasoud PezeshkianIran's supreme leaderMojtaba Khamenei
News Summary - ഖാംനഈയുമായി ഭിന്നത; വിദേശ റിപ്പോർട്ടുകൾ തള്ളി പെസഷ്കിയാൻ
Next Story