Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യയിലേക്ക് വന്ന ഇസ്രായേൽ കപ്പലിനുനേരെ ഇറാൻ മിസൈലാക്രമണമെന്ന് റിപ്പോർട്ട്
text_fieldsbookmark_border
ജറൂസലം: ഇന്ത്യയിലേക്കു വരുകയായിരുന്ന ഇസ്രായേൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചരക്കു കപ്പലിനുനേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. താൻസനിയയിൽനിന്ന് പുറപ്പെട്ട കപ്പലിനുനേരെയാണ് അറേബ്യൻ കടലിൽ വെച്ച് ആക്രമണമുണ്ടായതെന്ന് ഇസ്രായേൽ ടി.വി ചാനൽ 12 റിപ്പോർട്ട് ചെയ്തു.
ഇറാനാണ് ആക്രമണത്തിനു പിന്നിലെന്ന് ചാനൽ ആരോപിച്ചു. തുറമുഖ നഗരമായ ഹൈഫ ആസ്ഥാനമായ എക്സ്.ടി മാനേജ്മെൻറിെൻറ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. കപ്പലിന് യാത്ര തുടരാനായിട്ടുണ്ട്.
അതേസമയം, സംഭവം സംബന്ധിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

