‘‘അമേരിക്കക്കും ഇസ്രായേലിനും മരണം...’’ -കൊല്ലപ്പെട്ട ഇറാൻ കമാൻഡർമാരുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ആയിരങ്ങൾ
text_fieldsതെഹ്റാൻ: ഇസ്രായേലുമായുള്ള 12 ദിവസത്തെ യുദ്ധത്തിൽ കൊല്ലപ്പെട്ട റെവല്യൂഷണറി ഗാർഡ് മേധാവിയുടെയും മറ്റ് ഉന്നത കമാൻഡർമാരുടെയും ആണവ ശാസ്ത്രജ്ഞരുടെയും സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ആയിരക്കണക്കിന് ഇറാനികൾ. തെഹ്റാൻ നഗരമധ്യത്തിലെ തെരുവുകളിൽ അണിനിരന്നവർ കറുത്ത വസ്ത്രം ധരിച്ച് ഇറാനിയൻ പതാക വീശി മുദ്രാവാക്യം വിളിച്ചു. ‘‘അമേരിക്കക്കും ഇസ്രായേലിനും മരണം...’’ എന്ന മുദ്രാവാക്യമടക്കം ഉയര്‍ന്നു.
കൊല്ലപ്പെട്ട സൈനിക കമാൻഡർമാരുടെ ചിത്രങ്ങൾ പിടിച്ച് നിൽക്കുന്ന ആളുകളുടെ ദൃശ്യങ്ങൾ സ്റ്റേറ്റ് ടിവി സംപ്രേക്ഷണം ചെയ്തു. ചീഫ് ജനറൽ ഹുസൈൻ സലാമി, ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാം തലവൻ ജനറൽ അമീർ അലി ഹാജിസാദെ എന്നിവരടക്കമുള്ളവരുടെ സംസ്കാരമാണ് നടത്തിയത്. യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ സലാമിയും ഹാജിസാദെയും കൊല്ലപ്പെട്ടിരുന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെഷഷ്കിയാനും മറ്റ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.
രക്ഷപ്പെടാൻ ഡാഡിയുടെ അടുത്തേക്ക് ഓടുകയല്ലാതെ അവർക്ക് വേറെ വഴിയില്ലായിരുന്നു -ഇസ്രായേലിനെ പരിഹസിച്ച് ഇറാൻ മന്ത്രി
തെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ നിന്ദ്യമായ മരണത്തിൽനിന്ന് രക്ഷിച്ചതായുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തെ അപലപിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി രംഗത്ത്. ട്രംപിന്‍റെ പരാമർശം അനാദരവ് നിറഞ്ഞതാണെന്നും തികച്ചും അസ്വീകാര്യമാണെന്നും അരഗ്ചി വ്യക്തമാക്കി. നമ്മുടെ മിസൈലുകൾക്ക് ഇരയാകാതിരിക്കാൻ ‘ഡാഡിയുടെ’ അടുത്തേക്ക് ഓടുകയല്ലാതെ ഇസ്രായേൽ ഭരണകൂടത്തിന് മറ്റ് മാർഗമില്ലെന്ന് ഇറാനിയൻ ജനത ലോകത്തിന് കാണിച്ചുകൊടുത്തു -അദ്ദേഹം പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

