ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാറിന് പിന്നാലെ ഇതാദ്യമായി വ്യോമപാത പൂർണമായും തുറന്ന് ഇറാൻ
text_fieldsതെഹ്റാൻ: ഇസ്രായേലുമായി വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടതിന് പിന്നാലെ ഇതാദ്യമായി വ്യോമപാത പൂർണമായും തുറന്ന് ഇറാൻ. സിവിൽ ഏവിയേഷൻ ഓർഗനൈസേഷനാണ് വ്യോമപാത പൂർണമായും തുറന്ന വിവരം അറിയിച്ചത്. ആഭ്യന്തര-അന്താരാഷ്ട്ര വിമാനസർവീസുകൾ യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് എത്തിയെന്ന് ഇറാൻ അറിയിച്ചു.
ഇറാൻ തലസ്ഥാനമായ തെഹ്റാനിലെ മെഹ്റാബാദ് ഇന്റർനാഷണൽ എയർപോർട്ട് പൂർണനിലയിൽ പ്രവർത്തിക്കുമെന്നും ഇറാൻ അറിയിച്ചു. ഇനി മുതൽ പൂർണമായ തോതിൽ എയർലൈനുകൾ ടിക്കറ്റ് ബുക്കിങ്ങികളും സർവീസുകളും ആരംഭിക്കുമെന്ന് വിമാനകമ്പനികൾ അറിയിച്ചു.
വ്യോമാക്രമണത്തെ തുടർന്ന് ജൂൺ 13നാണ് ഇറാൻ വിമാനസർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. 12 ദിവസം നീണ്ട പോരാട്ടത്തിനൊടുവിൽ ജൂൺ 24 ഇസ്രായേലും ഇറാനും തമ്മിൽ വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് ജൂൺ 26 മുതൽ ഘട്ടം ഘട്ടമായി ഇറാൻ വിമാനസർവീസുകൾ പുനരാരംഭിച്ചിരുന്നു.
ജൂലൈ 17ന് ഇറാൻ സിവിൽ ഓർഗനൈസേഷൻ തെഹ്റാനിലെ വിമാനത്താവളം ഒഴികെയുള്ള എയർപോർട്ടുകളുടെ പ്രവർത്തനം സാധാരണനിലയിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നേരത്തെ ജൂലൈ 13ന് യുദ്ധം തുടങ്ങിയതിന് പിന്നാലെ ഇറാൻ വ്യോമപാത അടച്ചിരുന്നു. ഇസ്രായേൽ വ്യോമക്രമണം തുടങ്ങിയതിന് പിന്നാലെയാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

