Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്രായേൽ സന്ദർശന വേളയിൽ ഫലസ്തീൻ വിഷയം ഉന്നയിക്കണം; മോദിയോട് ഇറാൻ വിദേശകാര്യ മന്ത്രി

text_fields
bookmark_border
ഇസ്രായേൽ സന്ദർശന വേളയിൽ ഫലസ്തീൻ വിഷയം ഉന്നയിക്കണം; മോദിയോട് ഇറാൻ വിദേശകാര്യ മന്ത്രി
cancel

ടെഹ്‌റാൻ: ഗസ്സയിലെ ഇസ്രായേലിന്റെ സൈനിക നടപടികളെ വിമർശിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ഇസ്രായേൽ സന്ദർശന വേളയിൽ ഫലസ്തീൻ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് അരാഗ്ചി ആവശ്യപ്പെട്ടു.ഇസ്രായേലിന്റെ പ്രവർത്തനങ്ങൾ വംശഹത്യക്ക് തുല്യമാണെന്ന് അരാഗ്ചി ആരോപിച്ചു.

ഗസ്സയെ നശിപ്പിച്ചത് ഇസ്രായേലാണ്. എഴുപത്തയ്യായിരം പേർ കൊല ചെയ്യപെട്ടു. ഇത് ഒരു അവകാശവാദമല്ല. ഗസ്സയുടെ പ്രശ്നം കൈകാര്യം ചെയ്യുന്ന മിക്കവാറും എല്ലാ അന്താരാഷ്ട്ര സംഘടനകളും സ്ഥിരീകരിച്ച ഒരു വസ്തുതയാണിത്. ഇത് ഒരു വംശഹത്യയാണ്.

ഫലസ്തീനികളുടെ പ്രശ്നത്തെയും അവരുടെ സ്വയം നിർണയാവകാശത്തെയും കുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രി മോദിക്ക് കഴിയുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും അരാഗ്ചി.

സാമ്പത്തിക, സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ ഇന്ത്യയും ഇറാനും തമ്മിൽ

ഉഭയകക്ഷി ബന്ധം പുലർത്തുന്നുണ്ട്. പല മേഖലകളിലും പങ്കാളിത്തം ഇനിയും തുടരും. ഇരു രാജ്യങ്ങളും തമ്മിൽ നല്ല സൗഹൃദ ബന്ധം തുടരും. നമ്മുടെ മേഖലയിൽ സമാധാനവും സ്ഥിരതയും സ്ഥാപിക്കുന്നതിനും ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും തടയുന്നതിനും ഇന്ത്യയുടെ ഇടപെടലിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iran FM Urges PM Modi to Raise Palestinian Issue During Israel Visit
Next Story