ഇന്ന് ഇസ്രായേലിനെ വിറപ്പിച്ചത് ഇറാന്റെ മാരക പ്രഹരശേഷിയുള്ള മിസൈൽ; ‘ഖുർറംഷഹർ 4’, ഉപയോഗിച്ചത് ഇതാദ്യം, വ്യാപക നാശം
text_fieldsഇറാൻ മിസൈൽ ആക്രമണത്തിൽ തകർന്ന തെൽഅവീവിലെ കെട്ടിടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നു
തെൽ അവീവ്: ആണവ കേന്ദ്രങ്ങൾക്കുനേരെ യു.എസ് ആക്രമണം നടന്ന് മണിക്കൂറുകൾക്കകം ഞായറാഴ്ച രാവിലെ നടന്ന ഇറാനിയൻ മിസൈൽ ആക്രമണത്തിൽ ഇസ്രായേലിൽ 86 പേർക്ക് പരിക്കേറ്റു. ഇതുവരെ ഉപയോഗിക്കാത്ത, ഏറെ പ്രഹരശേഷിയുള്ള ‘ഖൈബർ 4’ (ഖുർറംഷഹർ -4) മിസൈലുകളാണ് ഇറാൻ ഉപയോഗിച്ചതെന്ന് റവല്യൂഷനറി ഗാർഡ് വൃത്തങ്ങൾ പറഞ്ഞു.
തെൽ അവീവിലെയും നെസ് സിയോണയിലെയും ജനവാസ മേഖലകളിൽ മിസൈൽ ആക്രമണം വ്യാപകമായ നാശമുണ്ടാക്കി. ഇസ്രായേലി വ്യോമ പ്രതിരോധ ഇന്റർസെപ്റ്റർ തകരാറിലാക്കിയ ആക്രമണത്തിനിടെ നഗരത്തിൽ സൈറണുകൾ മുഴങ്ങിയില്ല. വടക്കൻ നഗരമായ ഹൈഫയിലും മിസൈലുകൾ നാശം വിതച്ചു. മൂന്നുപേർക്ക് നിസ്സാര പരിക്കേറ്റു. ആശുപത്രികളിൽ എത്തിയവരിൽ 77 പേർക്ക് സാരമായ പരിക്കും രണ്ടുപേർക്ക് നിസ്സാര പരിക്കുമാണ്-ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തെൽ അവീവിലെ ഇച്ചിലോവ് മെഡിക്കൽ സെന്ററിൽ ചികിത്സക്കെത്തിയ അഞ്ചുപേരിൽ രണ്ട് കുട്ടികളുമുണ്ട്.
‘ഖൈബർ 4’ (ഖുർറംഷഹർ -4) മിസൈലിന്റെ പ്രത്യേക്തകൾ:
•2000 -4000 കിലോമീറ്റർ ദൂരപരിധി
•1500 -1800 കിലോ പോർമുന
•അതി വേഗത, ആക്രമണത്തിൽ കൃത്യത
•ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങളെ ഭേദിക്കാൻ കഴിഞ്ഞു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.