Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരാജ്യദ്രോഹ കുറ്റം...

രാജ്യദ്രോഹ കുറ്റം ആരോപിച്ച്​​ മാധ്യമപ്രവർത്തകനെ തൂക്കിലേറ്റി ഇറാൻ

text_fields
bookmark_border
രാജ്യദ്രോഹ കുറ്റം ആരോപിച്ച്​​ മാധ്യമപ്രവർത്തകനെ തൂക്കിലേറ്റി ഇറാൻ
cancel

രാജ്യദ്രോഹ കുറ്റം ആരോപിച്ച്​ മാധ്യമപ്രവർത്തകനെ തൂക്കിലേറ്റി ഇറാൻ. 2017 ൽ രാജ്യവ്യാപക പ്രതിഷേധത്തിന് പ്രചോദനമായ ഓൺലൈൻ മാധ്യമ പ്രവർത്തനം നടത്തിയെന്ന കുറ്റം ചുമത്തിയാണ്​ മാധ്യമപ്രവർത്തകൻ റൂഹുല്ല സാമി​െൻറ വധശിക്ഷ ഇറാൻ നടപ്പാക്കിയത്​. ഇറാനിയൻ സ്​റ്റേറ്റ് ടെലിവിഷനായ ഇർനയും നൂർ വാർത്താ ഏജൻസിയും ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ശനിയാഴ്ച പുലർച്ചെയാണ് റൂഹുല്ല സാം തൂക്കിലേറ്റപ്പെട്ടതെന്ന് മാധ്യമങ്ങൾ അറിയിച്ചു.

ചാരവൃത്തി, ഇറാൻ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ്​ ശിക്ഷ വിധിച്ചത്​.വർഷങ്ങളോളം ഫ്രാൻസിൽ പ്രവാസജീവിതം നയിച്ചിരുന്ന സാം 2019 ലാണ്​ പിടിയിലാകുന്നത്​. തുടർന്ന്​ വിപ്ലവ കോടതി പുറപ്പെടുവിച്ച വധശിക്ഷ ഇറാൻ സുപ്രീം കോടതി ശരിവക്കുകയായിരുന്നു. സ്വന്തമായൊരു വെബ്​സൈറ്റും ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ ടെലിഗ്രാമിൽ ഒരു ചാനലും അദ്ദേഹത്തിനുണ്ടായിരുന്നു. 2017 ലെ പ്രതിഷേധകാലത്ത്​ സർക്കാറിനെതിരായി തെറ്റായ വിവരങ്ങൾ അദ്ദേഹം പ്രചരിപ്പിച്ചിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു.

അദ്ദേഹത്തി​െൻറ അമാദ് ന്യൂസ് ഫീഡിന് 10 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. രാജ്യത്തി​െൻറ സാമ്പത്തിക വ്യവസ്ഥയിൽ ഇടപെടുക, യു.എസ്​ സർക്കാരുമായി ചേർന്ന്​ പ്രവർത്തിക്കുക, ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗത്തിനായി ചാരപ്പണി നടത്തുക തുടങ്ങിയ കുറ്റങ്ങളും സാമിനുമേൽ ആരോപിക്കപ്പെട്ടിരുന്നു. 2017 അവസാനത്തോടെ ആരംഭിച്ച സാമ്പത്തിക പ്രക്ഷോഭം ഇറാൻ സർക്കാറിനെ പിടിച്ചുകുലുക്കിയിരുന്നു. സാമി​െൻറ വിചാരണ തീർത്തും അന്യായമാണെന്ന് റിപ്പോർ​േട്ടഴ്​സ് വിതൗട്ട് ബോർഡേഴ്സ് (ആർ‌എസ്‌എഫ്) ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranexecutesjournalistRuhollah Zam
Next Story