ഇസ്രായേലിനു വേണ്ടി ചാരപ്രവൃത്തി; ഇറാനിൽ ഒരാൾക്ക് വധശിക്ഷ
text_fieldsകൂറുഷ് കീവാനി
തെഹ്റാൻ: ഇസ്രായേലിനു വേണ്ടി ഇറാനിൽ ചാരപ്രവർത്തനം നടത്തിയ ആളെ വധിച്ചു. കൂറുഷ് കീവാനി എന്നയാളെയാണ് ചാരപ്രവർത്തനം നടത്തിയതായി സംശയിച്ച് ഇറാൻ വധശിക്ഷ നടപ്പാക്കിയത്. ഫെബ്രുവരി 28ന് സംഘർഷം ആരംഭിച്ചശേഷം ഇതാദ്യമായാണ് ഒരാൾ രാജ്യത്ത് ചാരപ്രവൃത്തിയുടെ പേരിൽ കൊല്ലപ്പെടുന്നത്.
ഇറാനിലെ അതിസുരക്ഷാ മേഖലകളെക്കുറിച്ചുള്ള വിവരങ്ങളും ഇവയുടെ ചിത്രങ്ങളും മൊസാദ് സംഘത്തിന് ഇയാൾ കൈമാറിയതായാണ് വിവരം. ഇതേത്തുടർന്ന് പിടിയിലായ കൂറുഷ് കീവാനിയെ ബുധനാഴ്ച വധിക്കുകയായിരുന്നുവെന്ന് ഇറാൻ ജുഡീഷ്യറിയുടെ അറിയിപ്പിൽ പറയുന്നു. കഴിഞ്ഞ ജൂണിൽ 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിനിടെയാണ് കീവാനി പിടിയിലാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

