Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനിൽ 2.5 കോടി...

ഇറാനിൽ 2.5 കോടി പേർക്ക്​ കോവിഡ്​ ബാധിച്ചിട്ടുണ്ടാകാം –പ്രസിഡൻറ്​

text_fields
bookmark_border
ഇറാനിൽ 2.5 കോടി പേർക്ക്​ കോവിഡ്​ ബാധിച്ചിട്ടുണ്ടാകാം –പ്രസിഡൻറ്​
cancel

തെഹ്​റാൻ: കോവിഡ്​ ആദ്യമായി സ്ഥിരീകരിച്ച ശേഷം ഇതുവരെ രാജ്യത്ത്​ 2.5 കോടി പേർക്ക്​ വൈറസ്​ ബാധിച്ചിട്ടുണ്ടാകാമെന്ന്​ ഇറാൻ പ്രസിഡൻറ്​ ഹസൻ റൂഹാനി. ഒരു കോടി പേർക്ക്​ കൂടി രോഗം ബാധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇറാൻ ആരോഗ്യ മന്ത്രാലയം നടത്തിയ പഠനത്തി​​െൻറ അടിസ്ഥാനത്തിലാണ്​ ഇത്രയധികം കേസുകൾ ഉണ്ടാകാമെന്ന്​ പ്രസിഡൻറ്​ വ്യക്​തമാക്കിയത്​. കഴിഞ്ഞ 150 ദിവസ​ങ്ങളെ അപേക്ഷിച്ച്​ വരും ദിവസങ്ങളിൽ രോഗികൾ കൂടാൻ സാധ്യതയുണ്ടെന്നും പ്രസിഡൻറിനെ ഉദ്ധരിച്ച്​ ഒൗദ്യോഗിക വാർത്ത ഏജൻസി ഇർന റിപ്പോർട്ട്​ ചെയ്​തു. പഠനത്തി​​െൻറ വിശദ വിവരങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല. 

ഇറാനിൽ നിലവിൽ 2.7 ലക്ഷം കേസുകളാണ്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുള്ളത്​. 14,000ഒാളം മരണവും റിപ്പോർട്ട്​ ചെയ്​തു. അതേസമയം, കോവിഡ്​ ബാധ രൂക്ഷമാകുന്നത്​ കണക്കിലെടുത്ത്​ തെഹ്​റാനിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഏത്​ വിവരത്തി​​െൻറ അടിസ്ഥാനത്തിലാണ്​ സ്ഥിരീകരിച്ചതി​​െൻറ നൂറ്​ ഇരട്ടി പേർക്ക്​ രോഗമുണ്ടായിട്ടുണ്ടാകാം എന്ന്​ ഇറാനിയൻ പ്രസിഡൻറ്​ പറഞ്ഞതെന്ന്​ വ്യക്​തമായിട്ടില്ല. ലോകത്ത്​ നിലവിൽ ഒരു കോടി 40 ലക്ഷത്തിൽ അധികം പേരെയാണ്​ രോഗം ബാധിച്ചിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranRoohanicovid
News Summary - Iran estimates it has 25 million Covid-19 cases
Next Story