'പ്രത്യാഘാതം നേരിടാൻ ട്രംപ് ഒരുങ്ങിക്കോ'; ആക്രമണം നടത്തുമെന്ന സൂചനകൾ നൽകി ഹൂതികൾ
text_fieldsവാഷിങ്ടൺ: യു.എസിനെ ആക്രമിക്കുമെന്ന സൂചനകൾ നൽകി യെമനിലെ ഹൂതി വിമതർ. പ്രത്യാഘാതം നേരിടാൻ ട്രംപ് ഒരുങ്ങണമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകി. ആക്രമണത്തിന് ട്രംപിനെ കൊണ്ട് മറുപടി പറയിക്കുമെന്ന് ഹൂതികൾ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞു. ഹൂതികളുടെ വക്താവ് ഹിസാം അൽ അസദ് എക്സിൽ പോസ്റ്റ് ചെയ്ത് കുറിപ്പിൽ വ്യക്തമാക്കി.
ഇസ്രായേലിനൊപ്പം ചേർന്ന് ഇറാനെ ആക്രമിച്ചാൽ അമേരിക്കൻ കപ്പലുകൾ ചെങ്കടലിൽ മുക്കുമെന്ന് യെമനിലെ ഹൂതി വിമതർ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. 'ഇസ്രായേലിനൊപ്പം ഇറാനെതിരായ ആക്രമണത്തിൽ അമേരിക്ക പങ്കെടുത്താൽ, ഹൂത്തി സായുധ സേന ചെങ്കടലിൽ അവരുടെ ചരക്കുകപ്പലുകളെയും യുദ്ധക്കപ്പലുകളെയും ലക്ഷ്യമിടും' -ഹൂതി സൈനിക വക്താവ് സഹ്യ സരീ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ ഗസ്സയിൽ ഇസ്രായേൽ യുദ്ധം ആരംഭിച്ചതിനുശേഷം ഫലസ്തീനികൾക്ക് പിന്തുണ അറിയിച്ച് ഹൂതികൾ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇസ്രായേലിനെ പിന്തുണക്കുന്ന രാഷ്ട്രങ്ങളുടെ കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതിന് പിന്നാലെ യു.എസ് ഹൂതികൾക്ക് നേരെ വ്യാപക ആക്രമണം നടത്തിയിരുന്നു.
ഒമാന്റെ മധ്യസ്ഥതയിൽ ഇക്കഴിഞ്ഞ മേയിലാണ് അമേരിക്കയും ഹൂതികളും തമ്മിൽ വെടിനിർത്തൽ കരാറിൽ എത്തിയത്. ചെങ്കടലിലും ബാബ് അൽ-മന്ദബ് കടലിടുക്കിലും ഇരു കക്ഷികളും പരസ്പരം ആക്രമണത്തിലേർപ്പെടില്ലെന്നാണ് കരാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

