Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈനിലെ യു.എസ് താവളത്തിൽ വീണ്ടും ഇറാൻ ആക്രമണം

text_fields
bookmark_border
ബഹ്റൈനിലെ യു.എസ് താവളത്തിൽ വീണ്ടും ഇറാൻ ആക്രമണം
cancel

തെഹ്റാൻ: ദിവസങ്ങൾക്കിടെ ബഹ്റൈനിലെ യു.എസ് താവളം വീണ്ടും ആക്രമിച്ച് ഇറാൻ. മനാമക്കു സമീപം അൽരിഫ്ഫ ഹെലികോപ്ടർ താവളത്തിലെ പ്രതിരോധ റഡാർ ലക്ഷ്യമിട്ട് ആറ് ഡ്രോണുകൾ തൊടുത്തതായി ഇറാൻ റെവലൂഷനറി ഗാർഡ്സ് അറിയിച്ചു. ​വ്യോമാക്രമണ നീക്കങ്ങൾ പരാജയപ്പെടുത്തിയതായി ബഹ്റൈൻ പ്രതിരോധ സേന അറിയിച്ചു.

അടുത്തിടെയായി ഹുർമുസിലെ ഖിശം ദ്വീപടക്കം ഇറാനിലെ കേന്ദ്രങ്ങളിൽ യു.എസ് ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് വെള്ളിയാഴ്ച ബഹ്റൈനിൽ ഇറാൻ ആക്രമണം നടത്തിയത്. സംഭവത്തിന് 48 മണിക്കൂർ പൂർത്തിയാകുംമുമ്പാണ് വീണ്ടും ആക്രമണം. യു.എസ് നാവികസേന അഞ്ചാം വിഭാഗത്തിന്റെ താവളമാണ് ബഹ്റൈൻ. രാജ്യത്തോട് ഇറാൻ തുടരുന്ന കടുത്ത ശത്രുതാ നിലപാടിൽ ബഹ്റൈൻ ശക്തമായി അപലപിച്ചു. യുദ്ധമേഘങ്ങൾ വീണ്ടും പശ്ചിമേഷ്യൻ ആകാശത്ത് ഉരുണ്ടുകൂടിയതിനിടെ ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ച്ചി പാകിസ്താനും ഒമാനും സന്ദർശിക്കും. മാസങ്ങൾക്കിടെ ആദ്യമായാണ് ഇറാൻ വീണ്ടും ഒരു ഗൾഫ് രാജ്യം ആക്രമിക്കുന്നത്. നേരത്തേ നടന്ന ആക്രമണങ്ങളിൽ ബഹ്റൈനിലടക്കം യു.എസ് താവളങ്ങളിൽ വ്യാപക നാശം നേരിട്ടതായി നേരത്തേ ഔദ്യോഗികമായി സ്ഥിരീകരണമുണ്ടായിരുന്നു.

ഇറാൻ തുറമുഖങ്ങൾക്കുമേൽ യു.എസ് ഉപരോധം തുടരുന്നതിനാൽ നിലപാടിൽ വിട്ടുവീഴ്ച വേണ്ടതില്ലെന്നാണ് തെഹ്റാൻ തീരുമാനം. ഖത്തർ പ്രതിനിധി വഴി യു.എസിന് ഏഴ് നിബന്ധനകൾ സമർപ്പിച്ചിട്ടുണ്ടെന്നും യു.എസ് പ്രതികരണം കാത്തിരിക്കുകയാണെന്നും ഇറാൻ പറയുന്നു.

നാവിക ഉപരോധം അവസാനിപ്പിക്കുക, മരവിപ്പിച്ച ഫണ്ട് വിട്ടുനൽകുക, മേഖലയിലെ യുദ്ധങ്ങൾ സമ്പൂർണമായി അവസാനിപ്പിക്കുക തുടങ്ങിയവയാണ് നിബന്ധനകൾ.

ബാബുൽ മന്ദബിൽനിന്ന് പിന്മാറി ഔദ്യോഗിക സേന

സൻആ: ചെങ്കടലിന്റെ തെക്കേയറ്റത്ത് ബാബുൽ മന്ദബിൽനിന്ന് സമ്പൂർണമായി പിന്മാറുകയാണെന്ന് സൗദി പിന്തുണയുള്ള യമൻ ഔദ്യോഗിക സേന അറിയിച്ചു. ഇതോടെ ചരക്കുകടത്തിന്റെ പൂർണ നിയന്ത്രണം ഹൂതി നിയന്ത്രണത്തിലാകും. ഹുർമുസിൽ പ്രതിസന്ധി നിലനിൽക്കെയാണ് പ്രശ്നം കൂടുതൽ സങ്കീർണമാക്കി ഔദ്യോഗിക സേനയുടെ പിൻമാറ്റം. ലോകത്തെ ഏറ്റവും തിരക്കുപിടിച്ച ജലപാതകളിലൊന്നാണ് ബാബുൽ മന്ദബ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Iran Attacks US Base
Next Story