ആണവ കേന്ദ്രങ്ങളിൽ കാമറ പുനഃസ്ഥാപിക്കാൻ സമ്മതിച്ച് ഇറാൻ
text_fieldsതെഹ്റാൻ: ആണവ കേന്ദ്രങ്ങളിൽ കാമറ പുനഃസ്ഥാപിക്കാൻ ഇറാൻ സമ്മതമറിയിച്ചതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി തലവൻ റാഫേൽ ഗ്രോസി പറഞ്ഞു. തെഹ്റാൻ സന്ദർശിച്ച് അദ്ദേഹം ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി, വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ, ഇറാൻ ആണവോർജ സംഘടന മേധാവി മുഹമ്മദ് ഇസ്ലാമി തുടങ്ങിയവരുമായി ചർച്ച നടത്തിയാണ് ധാരണയിലെത്തിയത്.
ആണവോർജ ഏജൻസിയുമായുള്ള തർക്കത്തെതുടർന്ന് ഇറാൻ 2022 ജൂണിൽ ആണവ പ്ലാന്റിന് സമീപത്തെ കാമറകൾ നീക്കിയിരുന്നു. ഇറാൻ 84 ശതമാനം വരെ യുറേനിയം സമ്പുഷ്ടമാക്കിയതായി കഴിഞ്ഞ ഫെബ്രുവരിയിൽ രാജ്യാന്തര പരിശോധന സംഘം ആരോപിച്ചിരുന്നു. 90 ശതമാനം സമ്പുഷ്ട യുറേനിയമാണ് ആണവായുധ നിർമാണത്തിന് ആവശ്യം. അതിനിടെ ആണവോർജ ഏജൻസിയുടെ ബോർഡ് ഓഫ് ഗവർണേഴ്സ് യോഗം തിങ്കളാഴ്ച ആസ്ട്രിയയിലെ വിയന്നയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

