ചരിത്രത്തിലെ ഏറ്റവും ക്രൂരനും അഴിമതിക്കാരനുമായ ഭരണാധികാരി ജനറൽ സുഹാർത്തോയെ രാജ്യത്തിന്റെ ഹീറോ ആയി പ്രഖ്യാപിച്ച് ഇന്റൊനേഷ്യ
text_fieldsജക്കാർത്ത: ഇന്റൊനേഷ്യൻ ചരിത്രത്തിലെ ഏറ്റവും ക്രൂരനും അഴിമതിക്കാരനുമായ ഭരണാധികാരി ജനറൽ സുഹാർത്തോയെ രാജ്യത്തിന്റെ ഹീറോ ആയി പ്രഖ്യാപിച്ച് ഇന്റൊനേഷ്യ. 32 വർഷത്തെ ഏകാധിപത്യ മിലിറ്ററി ഭരണാധികാരിയായിരുന്ന സുഹാർത്തോയുടെ ഭരണകാലത്ത് പത്ത് ലക്ഷത്തോളം കമ്യുണിസ്റ്റുകളെ കൊന്നൊടുക്കിയതായാണ് പറയപ്പെടുന്നത്.
കോടിക്കണക്കിന് ഡോളറിന്റെ സ്വത്ത് സ്വന്തം താൽപര്യത്തിനായി രാജ്യത്തിന്റെ പൊതുഖജനാവിൽ നിന്ന് കൊള്ളയടിച്ച ഭരണാധികാരി കൂടിയായാണ് സുഹാർത്തോ അറിയപ്പെടുന്നത്. എന്നാൽ രാജ്യത്തെ സാമ്പത്തികമായി തകത്ത് ഒടുവിൽ ഗത്യന്തരമില്ലാതെ സ്ഥാനമൊഴിയേണ്ടിവന്ന സുഹാർത്തോ സ്ഥാനമൊഴിഞ്ഞ് 32 വർഷത്തിനുശേഷം, 2008 ൽ മരിച്ച് 17 വർഷങ്ങൾക്കു ശേഷവുമാണ് സുഹാർത്തോയുടെ മുൻ മരുമകനായ ഇപ്പോഴത്തെ ഭരണാധികാരി പ്രബോവോ സുബിയാേൻാ അദ്ദേഹത്തെ രാജ്യത്തിന്റെ ഹീറോ ആയി അവരോധിക്കുന്നത്, അതും ജനാധിപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവൺമെന്റ്.
സുഹാർത്തോയെ കൂടാതെ സഹോർത്തോയുടെ കടുത്ത വിമർശകനും പിന്നീട് രാജ്യത്ത് ആദ്യമായി ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ പ്രസിഡന്റുമായ അബ്ദുറഹ്മാൻ വാഹിദ്, ആക്ടിവിസ്റ്റായി സുഹാർത്തോ ഭരണകാലത്ത് കൊല്ലപ്പെട്ടയാളുമായ മർസിനാ എന്നിവരെയും ഈ പദവി നൽകി ആദരിച്ചു.
ജക്കാർത്തയിലെ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ഇത്തരത്തിൽ പത്തുപേർക്കാണ് ദേശീയ ഹീറോ പദവി നൽകിയത്. ചടങ്ങിൽ സെൻട്രൽ ജാവ മേഖലയിൽ നിന്നുള്ള രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലെ നായകനായാണ് സുഹാർത്തോയെ വിശേഷിപ്പിച്ചത്.
1960 ലാണ് സുഹാർത്തോ രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കുന്നത്. ഇടതുപക്ഷ മുന്നേറ്റത്തിൽ ജനറൽ സുകോർണോയുടെ ഭരണം അവസാനിച്ചപ്പോഴായിരുന്നു ഇത്. തുടർന്ന് കമ്യൂണിസ്റ്റ് പ്രവർത്തകരെ തുടച്ചുനീക്കാനായി ക്രൂരമായ കൊലപാതക പരമ്പര തന്നെയായിരുന്നു സുഹാർത്തോ നടത്തിയത്. ഇതിൽ 5 ലക്ഷം മുതൽ 10 ലക്ഷം വരെ പ്രവർത്തകർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. 32 വർഷമാണ് സഹോർത്തോയുടെ ഭീകരഭരണം രാജ്യത്ത് നിലനിന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

