20 രൂപയുടെ ഹൈഡ് ആന്റ് സീക്ക് ബിസ്കറ്റിന് 400 രൂപ, അരക്കിലോ പരിപ്പിന് 320 രൂപ!; അമേരിക്കയിലെ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വില കേട്ട് കണ്ണുതള്ളി നെറ്റിസൺസ്
text_fieldsന്യൂയോർക്ക്: ഡാളസിലെ വാൾമാർട്ട് സ്റ്റോറിലെ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വില കേട്ട് നെറ്റിസൺസിന്റെ കണ്ണുതള്ളിയിരിക്കുകയാണ്. യു.എസിൽ കഴിയുന്ന രജത് ആണ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ ഈടാക്കുന്ന വിലയെ കുറിച്ചുള്ള വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. സ്റ്റോറിലുടെ നടന്ന രജത് ഓരോ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെയും വില പറയുന്നതാണ് വിഡിയോയിലുള്ളത്. ഹിന്ദിയിലാണ് രജത് കാര്യങ്ങൾ വിശദീകരിക്കുന്നത്.
''പ്രിയപ്പെട്ടവരെ, അമേരിക്കയിലെ വാൾമാർട്ട് സ്റ്റോറിൽ ലഭ്യമായ ഏതാനും ഇന്ത്യൻ ഉൽപ്പന്നങ്ങളെ കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്. ഡാളസിലെ വാൾമാർട്ട് സ്റ്റോറിലാണ് ഞാനിപ്പോൾ ഉള്ളത്. മസൂർ ദാലിന്റെയും മൂങ് ദാലിന്റെയും ഇവിടത്തെ വില കേട്ടാൽ നിങ്ങൾ ഞെട്ടും. അരക്കിലോ പരിപ്പിന് നാലു ഡോളറാണ് വില. അതായത് 320 രൂപ. അതുപോലെ ആലു ബുജിയക്കും നാലു ഡോളർ വരും.
പാർലെയുടെ ഹൈഡ് ആൻഡ് സീക്ക് ബിസ്ക്കറ്റിന് ഇവിടെ ഈടാക്കുന്നത് 4.5 ഡോളറാണ്(400 രൂപ). പാർലെ ജി, ഗുഡ്ഡെ, ബിരിയാണി മസാല, തന്തൂരി മസാല, ബട്ടർ ചിക്കൻ സോസ് തുടങ്ങിയവയെല്ലാം ഇവിടെ കിട്ടും. യു.എസിലെ ഇന്ത്യൻ ഉപയോക്താക്കളെ പരിഗണിച്ചാണ് ഇത്തരം സാധനങ്ങൾ വാൾമാർട്ട് സ്റ്റോക്ക് ചെയ്തു വെക്കുന്നത്.
ചിലർ വിഡിയോ കണ്ട് നൊസ്റ്റുവടിച്ചപ്പേൾ, മറ്റുള്ളവർ വില കേട്ടാണ് ഞെട്ടിയത്. ഹൈഡ് ആന്റ് സീക്ക് ബിസ്ക്കറ്റിന് 400 രൂപയാണെന്ന് കേട്ടപ്പോഴാണ് പലരുടെയും കണ്ണ് തള്ളിയത്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വിലയാണിതെന്നാണ് പൊതുവെ അഭിപ്രായമുയർന്നത്. കാനഡയിൽ ഇത്രയും വില ഈടാക്കാറില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. അവര്‍ അമേരിക്കന്‍ ഡ്രീംസ് വ്‌ളോഗ്‌സ്' എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴി പുറത്തുവിട്ട വിഡിയോയിലാണ് ഡാളസിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ഇന്ത്യന്‍ ഉൽപ്പന്നങ്ങളുടെ വില പുറത്തുവിട്ടത്. ഏകദേശം 39,000 ആളുകളാണ് ഹിന്ദിയില്‍ ചിത്രീകരിച്ച ഈ വിഡിയോ കുറഞ്ഞസമയം കൊണ്ട് കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

